തിരുവനന്തപുരം: റേഷൻ വ്യാപാരികൾ ഇന്ന് കരിദിനം ആചരിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ സ്വന്തം സുരക്ഷ പോലും നോക്കാതെ വിതരണം ചെയ്യുന്ന റേഷൻകട ജീവനക്കാരെ കൊവിഡ് മുന്നണിപ്പോരാളി പട്ടികയിൽപ്പെടുത്തുക, വാക്സിനേഷൻ നൽകുന്നതിൽ റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കുക, കൊവിഡ് കാലത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ കുടിശിക നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കരിദിനാചരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |