തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമുള്ള മേയിലെ അരി, ഗോതമ്പ് വിതരണം ഇന്നു മുതൽ ആരംഭിക്കും. മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക്) കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
പെട്രോളിന് 24,
ഡീസലിന് 29
പൈസ കൂട്ടി
കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വീണ്ടും ഇന്ധനവില കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസ ഉയർന്ന് 94.56 രൂപയായി. 29 പൈസ വർദ്ധിച്ച് 89.47 രൂപയാണ് ഡീസൽ വില. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ, ഈ മാസം ഒമ്പതു തവണയായി പെട്രോളിന് 2.28 രൂപ കൂട്ടി.ഡീസലിന് 2.72 രൂപയും.
ട്രെയിൻ റദ്ദാക്കി
തിരുവനന്തപുരം: ഗുരുവായൂരിൽ നിന്നുള്ള പുനലൂർ പാസഞ്ചറും തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റിയും 31വരെ റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |