ഓണക്കിറ്റ് ഹിറ്റ്, 91% പേർ വാങ്ങി
തിരുവനന്തപുരം: ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ളവർ 30,31 തിയതികളിലായി വാങ്ങണമെന്നും 30ന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മുൻ മാസങ്ങളിലെ പോലെ അടുത്ത മാസം ഏതാനും ദിവസം കൂടി കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഉണ്ടാകില്ല.
ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ആകെ 93.99% കാർഡുടമകളും പി.എം.ജി.കെ.വൈ പ്രകാരമുള്ള വിഹിതം 92.18% കാർഡുടമകളും കൈപ്പറ്റി. ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളിൽ തുടരും. ഇതുവരെ 83,26,447 ലക്ഷം കിറ്റുകൾ (91.86%) കാർഡുടമകൾ കൈപ്പറ്റിയിട്ടുണ്ട്.
ഓണക്കിറ്റ് കൈപ്പറ്റിയവർ
കാർഡ് കൈപ്പറ്റിയവരുടെ എണ്ണം ശതമാനം എന്ന ക്രമത്തിൽ
മഞ്ഞ- 5,67,521 – 97.25%
പിങ്ക് – 31,42,198 – 96.66%
നീല – 22,93,529 – 91.87%
വെള്ള 23,23,199 – 85%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |