ആലത്തൂർ: സ്വന്തം മണ്ഡലത്തിൽ നടന്ന നബിദിനറാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ് എം.പി. 'പരിശുദ്ധ പ്രവാചകൻ ലോകത്തോട് ഉദ്ഘോഷിച്ചത് പരസ്പര സ്നേഹവും കാരുണ്യവുമായിരുന്നു...പ്രിയപ്പെട്ടവർക്ക് നബിദിനാശംസകൾ' എന്ന കുറിപ്പോടെ എം.പി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവച്ചത്. മിനിറ്റുകൾക്കകം നിരവധി പേർ വീഡിയോ ലൈക്കും ഷെയറും ചെയ്തു. എല്ലാവർക്കും നബിദിനാശംസകൾ നേർന്നുകൊണ്ടുള്ളതായിരുന്നു പാട്ട്.
രമ്യാ ഹരിദാസ് എം.പിയുടെ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ ലിങ്ക്
https://fb.watch/g2mvv2vkHo/?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |