തിരുവനന്തപുരം: നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സയന്റിസ്റ്റ്-ജി, ടി. മോഹൻദാസ് 36 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. ന്യൂഡൽഹി എൻ.ഐ.സി ആസ്ഥാനം, എൻ.ഐ.സി കർണാടക സ്റ്റേറ്റ് സെന്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വർഷം കൊച്ചിയിലെ എൻ.ഐ.സി സോഫ്ട്വെയർ ഡെവലപ്മെന്റ് ആൻഡ് ട്രെയിനിംഗ് സെന്റർ മേധാവിയും കഴിഞ്ഞ ആറ് വർഷമായി എൻ.ഐ.സി കേരള സ്റ്റേറ്റ് സെന്ററിലെ സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസറുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |