SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.11 PM IST

മരംകൊള്ള നടത്തിയ ഭൂമിയുടെ വിശദാംശങ്ങൾ തേടി റവന്യൂ, ഉത്തരവിന്റെ ദുരുപയോഗമെന്ന് വിലയിരുത്തൽ

wood

തിരുവനന്തപുരം: പല ജില്ലകളിലായി സംരക്ഷിത മരങ്ങൾ അടക്കം വെട്ടിക്കടത്തിയ മരംകൊള്ളയുടെ വ്യാപ്തി കണ്ടെത്താൻ റവന്യു വകുപ്പ് ജില്ലാ കളക്ടർമാരോട് വിശദ റിപ്പോർട്ട് തേടി. ഏത് ഇനത്തിൽപ്പെട്ട മരങ്ങൾ ഏതു പട്ടയപ്രകാരമുള്ള ഭൂമിയിൽനിന്നാണ് വെട്ടിയത് എന്നതടക്കം റിപ്പോർട്ടിൽ വ്യക്തമാക്കണം.

ഷെഡ്യൂൾഡ് ഗണത്തിൽപെട്ട ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) മരങ്ങൾ ഒരു കാരണവശാലും മുറിച്ചുമാറ്റാൻ അനുവദിക്കാത്ത 1964ലെ ഭൂപതിവ് ചട്ടങ്ങൾ ബാധകമാവുന്ന ഉത്തരവാണ് റവന്യു വകുപ്പ് കഴിഞ്ഞ ഒക്ടോബർ 24ന് പുറത്തിറക്കിയതെന്നും എന്നാൽ, അത് ദുർവ്യാഖ്യാനിച്ച് ദുരുപയോഗം ചെയ്തെന്നും സി.പി.ഐയും റവന്യുവകുപ്പും വിലയിരുത്തുന്നു.

1960ലെ ഭൂപതിവ് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം കർഷകന് പതിച്ചുനൽകിയ ഭൂമിയിൽ കർഷകൻ വച്ചുപിടിപ്പിച്ചതും കിളിർത്തു വന്നതും പതിച്ച് ലഭിക്കുന്ന സമയത്ത് വൃക്ഷവില അടച്ച് റിസർവ് ചെയ്തതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെന്നാണ് ഒക്ടോബർ 24ന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. 64ലെ ഭൂപതിവ് ചട്ടമനുസരിച്ചാണ് നാല് രാജകീയവൃക്ഷങ്ങൾ ഷെഡ്യൂൾഡ് പട്ടികയിൽ പെടുത്തിയത്.

ഇതേ ചട്ടങ്ങൾ പ്രകാരം എ വിഭാഗത്തിൽപ്പെട്ട 65 ഇനം മരങ്ങൾ പട്ടയം ലഭിച്ച കർഷകന് പണമടച്ച് റിസർവ് ചെയ്ത് സ്വന്തമാക്കാം. ബി വിഭാഗത്തിൽ 11ഇനം മരങ്ങൾ പട്ടയം ലഭിക്കുന്നതോടെ സ്വമേധയാ സ്വന്തമാവും.

തെങ്ങ്, കവുങ്ങ്, പന, റബർ, കാപ്പി, തേയില, കുരുമുളക്, പ്ലാവ്, മാവ്, പുളി, പറങ്കിമാവ് എന്നിവയാണ് സ്വമേധയാ സ്വന്തമാവുന്നത്.

ഇന്നാൽ, ഇവയിലൊന്നും രാജകീയ വൃക്ഷങ്ങളായ ചന്ദനം, ഈട്ടി, തേക്ക്, ഇരുൾ (എബണി) എന്നിവ ഉൾപ്പെടില്ല.

പട്ടയരേഖ നൽകുമ്പോൾ തന്നെ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ ഈ രാജകീയവൃക്ഷങ്ങളുടെ എണ്ണം കണക്കാക്കിയുള്ള വൃക്ഷ രജിസ്റ്റർ റവന്യു അധികാരികൾ സൂക്ഷിക്കും. പട്ടയരേഖയിലും ഇവ കൃത്യമായി രേഖപ്പെടുത്തും. ഇവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഹാനി സംഭവിച്ചാൽ പട്ടയ ഉടമയായിരിക്കും കുറ്റവാളി.

64ലെ ചട്ടപ്രകാരമുള്ള പട്ടയരേഖകൾ കൈമാറിത്തുടങ്ങുന്നത് 1970 മുതൽക്കിങ്ങോട്ടാണ്. പട്ടയം ലഭിച്ചശേഷം പണമടച്ച് റിസർവ് ചെയ്ത മരങ്ങളും കർഷകൻ സ്വന്തമായി നട്ടുപിടിപ്പിച്ച മരങ്ങളും മാത്രമാണ് മുറിച്ചുമാറ്റാൻ പുതിയ ഉത്തരവ് പ്രകാരം അവകാശം. അപ്രകാരം നട്ടുപിടിപ്പിച്ചവയിലാണ് ചന്ദനമൊഴിച്ചുള്ളവ മുറിക്കാൻ അവകാശമുള്ളത്. അതനുസരിച്ച് പരമാവധി 50 വർഷം വരെ പഴക്കമുള്ള മരങ്ങളേ നട്ടുപിടിപ്പിച്ചവയിലുണ്ടാകൂ. മുറിക്കാൻ മാത്രം പാകമെത്തിയവ അല്ല. എന്നാൽ, നൂറ് വർഷത്തിലേറെ പ്രായമായ രാജകീയവൃക്ഷങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്.

ഉ​ത്ത​ര​വി​ന് ​മു​മ്പ് ​സ​ർ​വ​ക​ക്ഷി യോ​ഗ​വും​ ​ച​ർ​ച്ച​യും​ ​ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ർ​ഷ​ക​ർ​ ​ന​ട്ടു​വ​ള​ർ​ത്തി​യ​ ​മ​ര​ങ്ങ​ളി​ൽ​ ​ച​ന്ദ​ന​മൊ​ഴി​ച്ചു​ള്ള​വ​ ​മു​റി​ച്ചു​മാ​റ്റാ​ൻ​ ​അ​നു​വാ​ദം​ ​ന​ൽ​കി​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കും​മു​മ്പ് ​സ​ർ​ക്കാ​ർ​ ​പ​ല​ ​ത​ല​ങ്ങ​ളി​ൽ​ ​ച​ർ​ച്ച​ക​ളും​ ​പ​രി​ശോ​ധ​ന​ക​ളും​ ​ന​ട​ത്തി​യി​രു​ന്നു.
ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​ഭേ​ദ​മ​ന്യേ​ ​ക​ക്ഷി​ ​നേ​താ​ക്ക​ൾ​ ​മ​രം​മു​റി​ക്കാ​ൻ​ ​ക​ർ​ഷ​ക​ർ​ക്ക് ​അ​നു​മ​തി​ ​കൊ​ടു​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യി​ ​ഉ​ന്ന​യി​ച്ചു​വ​രു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​സ​ർ​ക്കാ​ർ​ ​ക​ട​ന്ന​ത്.
1960​ ​ഭൂ​പ​തി​വ് ​നി​യ​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​അ​വ്യ​ക്ത​ത​ ​നീ​ക്കി​ക്കൊ​ണ്ടു​ള്ള​ ​ഭേ​ദ​ഗ​തി​ ​ച​ട്ടം​ ​കൊ​ണ്ടു​വ​രു​ന്ന​താ​യി​രു​ന്നു​ ​ഇ​തി​ലാ​ദ്യ​ത്തേ​ത്.2017​ലെ​ ​ഭേ​ദ​ഗ​തി​യോ​ടെ​ ​അ​വ്യ​ക്ത​ത​ ​നീ​ക്കി​യ​ ​ശേ​ഷ​മാ​ണ് ​വീ​ണ്ടും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ല​ട​ക്കം​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ങ്ങ​ൾ​ ​വി​ളി​ച്ച് ​വി​ഷ​യം​ ​വി​ശ​ദ​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത​ത്.​ ​അ​തി​നു​ശേ​ഷ​മാ​ണ് ​റ​വ​ന്യു​വ​കു​പ്പ് ​സ​ർ​ക്കു​ല​റുംപി​ന്നാ​ലെ​ ​ഉ​ത്ത​ര​വും​ ​ഇ​റ​ക്കി​യ​ത്.​ 2005​ലെ​ ​വ​നേ​ത​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​വൃ​ക്ഷ​ങ്ങ​ൾ​ ​ന​ട്ടു​പി​ടി​പ്പി​ക്ക​ൽ​ ​നി​യ​മ​ത്തി​ലെ​ ​ആ​റാം​ ​വ​കു​പ്പ് ​പ്ര​കാ​ര​വും​ ​ക​ർ​ഷ​ക​ന് ​ന​ട്ടു​പി​ടി​പ്പി​ച്ച​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ചു​മാ​റ്റാ​ൻ​ ​സ​ഹാ​യ​ക​ര​മാ​കു​ന്ന​ ​വ്യ​വ​സ്ഥ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​ഈ​ ​നി​യ​മ​ഭേ​ദ​ഗ​തി​ക​ളി​ലും​ ​ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ​ ​ഉ​ത്ത​ര​വി​ലും​ ​ഷെ​ഡ്യൂ​ൾ​ഡ് ​ഗ​ണ​ത്തി​ൽ​ ​പെ​ട്ട​ ​നാ​ല് ​രാ​ജ​കീ​യ​വൃ​ക്ഷ​ങ്ങ​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​സം​ര​ക്ഷി​ത​മാ​യി​ ​നി​ല​നി​റു​ത്തി​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ​റ​യു​ന്ന​ത്.

നി​യ​മ​പ​രി​ശോ​ധന
2017​ലെ​ ​ച​ട്ട​ഭേ​ദ​ഗ​തി​ക്ക് ​മു​മ്പ് ​നി​യ​മ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ​ ​ഉ​ത്ത​ര​വി​ന് ​മു​മ്പ് ​അ​ത് ​വേ​ണ്ട​തി​ല്ലെ​ന്നും​ 64​ലെ​ ​ച​ട്ട​ത്തി​ന​നു​സൃ​ത​മാ​യു​ള്ള​ ​ഉ​ത്ത​ര​വാ​യ​തി​നാ​ൽ​ ​ച​ട്ട​വി​രു​ദ്ധ​മ​ല്ലെ​ന്നും​ ​സ​ർ​ക്കാ​ർ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​പ​റ​യു​ന്നു.

​വി​വാ​ദ​ ​വ്യ​വ​സ്ഥ​യ്ക്ക് ​പി​ന്നിൽ


മു​ഖ്യ​മ​ന്ത്രി​ ​വി​ളി​ച്ച​ ​സ​ർ​വ്വ​ക​ക്ഷി​യോ​ഗ​ത്തി​ലെ​ ​പ​രാ​തി​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഉ​ത്ത​ര​വി​ന് ​ത​ട​സം​ ​നി​ൽ​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ന്ന​ ​വ്യ​വ​സ്ഥ​ ​ചേ​ർ​ത്ത​ത്.​ ​അ​വ​കാ​ശ​പ്പെ​ട്ട​ ​മ​ര​ങ്ങ​ളു​ടെ​ ​ചി​ല്ല​ ​മാ​റ്റാ​നു​ള്ള​ ​അ​പേ​ക്ഷ​യി​ൽ​പോ​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​ര​ട്ടു​ക​യാ​ണെ​ന്ന​ ​പ​രാ​തി​ ​ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

10​ ​ത​രം​ ​പ​ട്ട​യ​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ 1960​ലെ​ ​ഭൂ​പ​തി​വ് ​നി​യ​മ​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​ ​കാ​ലാ​കാ​ല​ങ്ങ​ളി​ൽ​ ​പ​ത്ത് ​ത​രം​ ​പ​ട്ട​യ​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തി​ട്ടു​ണ്ട്.
1.​ 1964​ലെ​ ​ഭൂ​പ​തി​വ് ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​രം​ ​പ​തി​ച്ചു​ ​ന​ൽ​കി​യ​വ​ ​(​ഇ​പ്പോ​ഴ​ത്തെ​ ​വി​വാ​ദ​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മാ​യ​ 64​ലെ​ ​പ​ട്ട​യം​)​:​ ​സ​മ​ത​ല​ങ്ങ​ളി​ൽ​ ​പ​ര​മാ​വ​ധി​ ​ഒ​രേ​ക്ക​റും​ ​കു​ന്നി​ൻ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ജ​ല​സേ​ച​ന​സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്ത് ​മൂ​ന്നേ​ക്ക​റും​ ​ജ​ല​സേ​ച​ന​സൗ​ക​ര്യ​മു​ള്ളി​ട​ത്ത് ​ര​ണ്ടേ​ക്ക​റും.

2.​ 1993​ലെ​ ​ഭൂ​മി​പ​തി​വ് ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​ര​മു​ള്ള​ ​പ​ട്ട​യം.1977​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​മു​മ്പു​ള്ള​ ​കൈ​വ​ശ​ഭൂ​മി​ ​സം​ബ​ന്ധി​ച്ച​ ​റ​വ​ന്യു,​ ​വ​നം​ ​വ​കു​പ്പു​ക​ളു​ടെ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​കേ​ന്ദ്രാ​നു​മ​തി​യോ​ടെ​ ​പ​ര​മാ​വ​ധി​ ​നാ​ലേ​ക്ക​ർ​ ​വ​രെ​ ​പ​തി​ച്ചു​ന​ൽ​കു​ന്ന​ത്.

3.​ 1970​ലെ​ ​ആ​റ​ബി​ൾ​ ​ഫോ​റ​സ്റ്റ് ​ലാ​ൻ​ഡ് ​അ​സൈ​ൻ​മെ​ന്റ് ​റൂ​ൾ​സ് ​പ്ര​കാ​ര​മു​ള്ള​വ.​ ​പ​ര​മാ​വ​ധി​ ​ര​ണ്ടേ​ക്ക​ർ​ ​വ​രെ​ ​പ​തി​ച്ചു​ന​ൽ​കു​ന്ന​ത്.

4.​ 1995​ലെ​ ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ്ര​ദേ​ശ​ത്തെ​ ​ഭൂ​മി​പ​തി​വ് ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​ര​മു​ള്ള​വ.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​പ്ര​ദേ​ശ​ത്ത് 5​ ​സെ​ന്റും​ ​മു​നി​സി​പ്പ​ൽ​ ​പ്ര​ദേ​ശ​ത്ത് 10​സെ​ന്റും​ ​പ​തി​ച്ചു​ന​ൽ​കു​ന്ന​ത്.

5.​ 1968​ലെ​ ​ഹൈ​റേ​ഞ്ച് ​കോ​ള​നൈ​സേ​ഷ​ൻ​ ​സ്കീം​ ​റൂ​ൾ​സ് ​അ​നു​സ​രി​ച്ച്.​ ​മ​ല​യോ​ര​ ​കു​ടി​യേ​റ്റ​വ​ത്ക​ര​ണ​ ​പ​ദ്ധ​തി​ച്ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​രം​ ​പ​തി​ച്ചു​ന​ൽ​കു​ന്ന​വ.

6.​ 1960​ലെ​ ​സ്പെ​ഷ്യ​ൽ​ ​റൂ​ൾ​സ് ​ഫോ​ർ​ ​ദ​ ​അ​സൈ​ൻ​മെ​ന്റ് ​ഒ​ഫ് ​ഗ​വ.​ലാ​ൻ​ഡ് ​ഫോ​ർ​ ​റ​ബ​ർ​ ​ക​ൾ​ട്ടി​വേ​ഷ​ൻ​ ​പ്ര​കാ​രം.

7.​ ​റൂ​ൾ​സ് ​ഫോ​ർ​ ​അ​സൈ​ൻ​മെ​ന്റ് ​ഒ​ഫ് ​ഗ​വ.​ ​ലാ​ൻ​ഡ്സ് ​ഫോ​ർ​ ​സെ​റ്റി​ൽ​മെ​ന്റ് ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​ലേ​ബ​റേ​ഴ്സ് ​പ്ര​കാ​ര​മു​ള്ള​വ​ ​(​കാ​ർ​ഷി​ക​ ​പ​ട്ട​യം​).

8.​ 1961​ലെ​ ​റൂ​ൾ​സ് ​ഫോ​ർ​ ​ലീ​സ് ​ഒ​ഫ് ​ഗ​വ.​ ​ലാ​ൻ​ഡ്സ് ​ഫോ​ർ​ ​കാ​ർ​ഡ​മം​ ​ക​ൾ​ട്ടി​വേ​ഷ​ൻ​ ​പ്ര​കാ​ര​മു​ള്ള​വ.​ ​(​കാ​ർ​ഡ​മം​ ​പ​ട്ട​യം​).

9.​ ​കേ​ര​ള​ ​ഭൂ​പ​രി​ഷ്ക​ര​ണ​ ​നി​യ​മ​ത്തി​ലെ​യും​ ​അ​തി​ന് ​കീ​ഴി​ലെ​ ​ച​ട്ട​ങ്ങ​ളി​ലെ​യും​ ​വ്യ​വ​സ്ഥ​ക​ൾ​പ്ര​കാ​ര​മു​ള്ള​വ.​ ​ലാ​ൻ​ഡ് ​ട്രൈ​ബ്യൂ​ണ​ൽ​ ​വ​ഴി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​വ​ ​ട്രൈ​ബ്യൂ​ണ​ൽ​ ​പ​ട്ട​യ​മെ​ന്നും​ ​അ​ല്ലാ​ത്ത​വ​ ​മി​ച്ച​ഭൂ​മി​ ​പ​ട്ട​യ​മെ​ന്നും.

10.​ ​കേ​ര​ള​ ​അ​സൈ​ൻ​മെ​ന്റ് ​ഒ​ഫ് ​ഗ​വ.​ ​ലാ​ൻ​ഡ് ​ടു​ ​ദ​ ​ഷെ​ഡ്യൂ​ൾ​ഡ് ​ട്രൈ​ബ്സ് ​പ്ര​കാ​ര​മു​ള്ള​വ.​ ​(​ആ​ദി​വാ​സി​ ​പ​ട്ട​യം​).

ബി.​ജെ.​പി​ ​ധ​ർ​ണ​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​രം​മു​റി​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​സം​സ്ഥാ​ന​ത്തെ​ 15,000​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ച് ​ധ​ർ​ണ​ ​ന​ട​ത്തും.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​ഒ.​രാ​ജ​ഗോ​പാ​ൽ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി.​ ​ര​മേ​ശ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​കൊ​ല്ല​ത്ത് ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​ൻ,​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ജോ​ർ​ജ് ​കു​ര്യ​ൻ,​ ​ആ​ല​പ്പു​ഴ​യി​ൽ​ ​പി.​സു​ധീ​ർ,​ ​എ​റ​ണാ​കു​ള​ത്ത് ​എ.​എ​ൻ.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​തൃ​ശൂ​രി​ൽ​ ​സി.​കൃ​ഷ്ണ​കു​മാ​ർ,​ ​വ​യ​നാ​ട്ടി​ൽ​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സ് ​എ​ന്നി​വ​ർ​ ​സ​മ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVENUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.