SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.52 PM IST

വസ്തു തരംമാറ്റ അപേക്ഷ: കെട്ടിക്കിടക്കുന്നവയ്ക്കെല്ലാം നവംബറോടെ മോചനം

rajan

 കേരളകൗമുദി രണ്ടാം പ്രോഗ്രസ് റിപ്പോർട്ട്

 1,30,000ൽ 52,000 തീർപ്പാക്കി

തിരുവനന്തപുരം: വസ്തു തരംമാറ്റത്തിന് കെട്ടിക്കിടന്ന 1,30,000 അപേക്ഷകളിൽ 52,000 എണ്ണം റവന്യുവകുപ്പ് പ്രത്യേക നടപടിക്രമങ്ങൾ വഴി തീർപ്പാക്കി. ശേഷിക്കുന്ന 78,000 പേപ്പർ അപേക്ഷകൾ നവംബറോടെ തീർപ്പാക്കാനാണ് തീവ്ര ശ്രമം.

അപേക്ഷകൾ കെട്ടിക്കിടക്കുന്ന വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചതിന് പിന്നാലെ റവന്യു മന്ത്രി കെ. രാജൻ നേരിട്ടിടപെട്ട് മാ‌ർച്ച് 15 മുതൽ തീവ്രയജ്ഞം ആരംഭിക്കുകയായിരുന്നു. ആറു മാസത്തിനകം തീർക്കുമെന്ന് നിയമസഭയ്ക്ക് ഉറപ്പും നൽകി. ഇതിന്റെ ആദ്യ പ്രോഗ്രസ് റിപ്പോർട്ട് കഴിഞ്ഞ മാസം 23ന് പ്രസിദ്ധീകരിച്ചിരുന്നു.

ജോലികളുടെ വേഗം കൂട്ടാൻ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി എറണാകുളത്ത് 150 പേർക്ക് നിയമന ഉത്തരവ് അയച്ചു. കാസർകോട്ട് 39 പേരെ നിയമിച്ചു. കോട്ടയത്ത് ഇന്റർവ്യൂ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ നാളെയും കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ 30നും ഉദ്യോഗാർത്ഥികൾക്ക് എഴുത്തു പരീക്ഷ നടത്തും. മറ്രു ജില്ലകളിലും നടപടികൾ പുരോഗമിക്കുന്നു.

വാഹനങ്ങൾ കിട്ടിത്തുടങ്ങി

സ്ഥലപരിശോധന വേഗത്തിലാക്കാൻ രണ്ടോ മൂന്നോ വില്ലേജ് ഓഫീസുകൾക്ക് ഒരു വാഹനം എന്ന കണക്കിൽ 340 എണ്ണം വാടകയ്ക്കെടുക്കാൻ കളക്ടർമാരോട് നിർദ്ദേശിച്ചിരുന്നു. ഡീസൽ വില വർദ്ധന മൂലം കരാർ എടുക്കാൻ വാഹന ഉടമകൾ ആദ്യം തയ്യാറായില്ലെങ്കിലും ആർ.ഡി.ഒമാരുടെ ഇടപെടൽ വഴി വാഹനങ്ങൾ കിട്ടിത്തുടങ്ങി.

കോഴിക്കോട് (25), പത്തനംതിട്ട (16), ആലപ്പുഴ(19), ഇടുക്കി(14) , കോട്ടയം (13),തിരുവനന്തപുരം (5) , കൊല്ലം (3) വാഹനങ്ങളാണ് കിട്ടിയത്. മറ്റു ജില്ലകളിലും നടപടി സ്വീകരിച്ചിട്ടുണ്ട്. വാടക, ഡ്രൈവറുടെ ശമ്പളം, ഇന്ധനമടക്കം പ്രതിമാസം 32,000 രൂപയാണ് ഒരു വാഹനത്തിന് നൽകുന്നത്. മാസം 2000 കിലോമീറ്റർ ഓടണം.

50,000

ജനുവരിയിൽ ഓൺലൈനാക്കിയശേഷം കിട്ടിയ 50,000 തരംമാറ്റ അപേക്ഷകൾ

കാര്യം നടക്കണോ

കൈമടക്ക് വേണം!

ഇതിനിടെ, വസ്തു തരംമാറ്റത്തിന് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നെന്ന പരാതി വ്യാപകമായുണ്ട്. വേഗത്തിൽ കാര്യം നടത്താമെന്നു പറഞ്ഞ് ഉദ്യോഗസ്ഥരുടെ ഇടനിലക്കാർ സമീപിക്കുകയാണ്. വസ്തുവിന്റെ വിസ്തീർണമനുസരിച്ചാണ് റേറ്റ് നിശ്ചയിക്കുന്നത്. തൊടുന്യായം പറഞ്ഞ് അപേക്ഷ മാറ്റിവയ്ക്കുന്നത് ഭയന്ന് പലരും കൈക്കൂലി നൽകാൻ നിർബന്ധിതരാകുന്നു. മാസങ്ങളായി തിരിഞ്ഞു നോക്കാതിരുന്ന അപേക്ഷകൾ, ചോദിച്ച കാശ് കൊടുത്തപ്പോൾ തീർപ്പാക്കിക്കിട്ടിയെന്ന് അനുഭവസ്ഥർ പറയുന്നു.

ആരെങ്കിലും പണം ചോദിച്ചാൽ എന്നെ നേരിട്ട് അറിയിക്കണം. കെ. രാജൻ, റവന്യു വകുപ്പ് മന്ത്രി, സെക്രട്ടേറിയറ്റ് നോർത്ത് ബ്ളോക്ക്, തിരുവനന്തപുരം എന്ന വിലാസത്തിൽ കവറിന് പുറത്ത് 'സീക്രട്ട് 'എന്ന് രേഖപ്പെടുത്തി പരാതി അയയ്ക്കാം. പരാതിക്കാരന്റെ പേര് വെളിപ്പെടുത്തില്ല. krajanmla@gmail.com എന്ന മെയിലിലും പരാതി അയയ്ക്കാം

- കെ.രാജൻ, റവന്യു മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVENUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.