തിരുവനന്തപുരം: ശാസ്ത്രജ്ഞനും നോബൽസമ്മാന ജേതാവുമായ സി.വി. രാമന്റെ ജൻമവാർഷികത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി .ബി) പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11ന് ഓൺലൈനായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ 'സ്വാതന്ത്ര്യസമരവും ശാസ്ത്രവും' എന്ന വിഷയത്തിൽ വിജ്ഞാനഭാരതി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ജയന്ത് സഹസ്രബുദ്ധെ പ്രഭാഷണം നടത്തും. ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ പരിപാടിയിൽ പങ്കെടുക്കും. https://youtu.be/qFhuhCOHmfU എന്ന ലിങ്ക് വഴി പ്രഭാഷണം തത്സമയം ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |