തിരുവനന്തപുരം: ദേശീയ പാത 66ന്റെ ആറുവരിപ്പാത വികസനം 2024ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പ്രതീക്ഷ പങ്കുവച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ 20 റീച്ചുകളിലായാണ് വികസനം പുരോഗമിക്കുന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു. കേരളത്തിലെ മറ്ര് ദേശീയ പാതകളുടെ വികസനവും വേഗത്തിലാണെന്ന് മന്ത്രി പറഞ്ഞു.
പുരോഗമിക്കുന്ന ദേശീയപാത നിർമ്മാണ ജോലികൾ
1. പാലക്കാട് - കോഴിക്കോട് എൻ.എച്ച് 966, നാലുവരിപ്പാത-122 കി.മീ
2. വാളയാർ - വടക്കാഞ്ചേരി എൻ.എച്ച് 544, ആറുവരിപ്പാത-53 കി.മീ
3. തിരുവനന്തപുരം - കൊട്ടാരക്കര - കോട്ടയം - അങ്കമാലി എൻ.എച്ച് 183. ആറുവരിപ്പാത -227 കി.മീ
4. കൊല്ലം - ചെങ്കോട്ട എൻ.എച്ച് 744. നാലുവരിപ്പാത - 59 കി.മീ
5. കൊച്ചി - മൂന്നാർ - തേനി എൻ.എച്ച് 85. നാലുവരി -152കി. മീ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |