SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.28 AM IST

പരാതികളിൽ ഇടപെട്ടില്ല: രണ്ടു എ.ഇ മാരോട് മന്ത്രി വിശദീകരണം തേടും

p

തിരുവനന്തപുരം:പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ സംബന്ധിച്ച് ജനങ്ങൾ നൽകിയ പരാതിയിൽ കൃത്യമായി നടപടിയെടുക്കാത്ത രണ്ടു അസിസ്റ്റന്റ് എൻജിനീയർമാരോട് വിശദീകരണം ചോദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

മന്ത്രിയുടെ റിംഗ് റോഡ് ഫോൺ ഇൻ പ്രോഗ്രാമിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിറവം സ്വദേശിയായ ജോബി നവംബർ 16 ന് കൺട്രോൾ റൂമിൽ നൽകിയ പരാതിയിൽ മൂവാറ്റുപുഴ എ.ഇ പരാതി പരിഹരിച്ചില്ലെന്ന് ബോദ്ധ്യപ്പെട്ടു. കണ്ണൂർ ഇരിട്ടിയിൽ ഡി.എൽ.ടി കാലാവധിക്കിടയിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെക്കുറിച്ച് വിശദീകരണം തളിപ്പറമ്പ് എ.ഇ യിൽ നിന്ന് വാങ്ങും. സംസ്ഥാനത്തെ വിവിധ റോഡുകളിലെ തകരാറുകൾ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIYAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.