SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.35 PM IST

റോസാപ്പൂ ചോറിൽ ഗായത്രിയുടെ രുചി മാജിക്ക്

gayathri

കൊച്ചി: ഇളം ചൂടിൽ കഴിക്കാൻ തോന്നിപ്പിക്കുന്ന നറുമണത്തോടെ റോസാപ്പൂ ചോറ്...! കിടു രുചിയാണ്. സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിലെ ഇക്കണോമിക് ന്യൂട്രീഷ്യസ് ഫുഡ് തത്സമയ നിർമ്മാണ മത്സരത്തിലാണ് ഗായത്രി ദിലീപെന്ന ഒമ്പതാം ക്ലാസുകാരിയുടെ രുചി മാജിക്ക് സുഗന്ധം പരത്തിയത്.

25 റോസാപ്പൂവ് വെള്ളത്തിലിട്ട് തിളപ്പിക്കും. അതിൽ നിന്ന് പൂവ് മാറ്റി അരിയിട്ട് വീണ്ടും തിളപ്പിക്കും. ഒരു പാത്രം റോസ് കളർ ചോറ് റെഡി. രണ്ടോ മൂന്നോ റോസാപ്പൂവിതൾ വിതറി അലങ്കരിച്ചാൽ ലുക്കും റിച്ചാകും. കഞ്ഞിവെള്ള ഹൽവയ്‌ക്കും സൂപ്പർ രുചിയാണ്. ശർക്കരയും അരിപ്പൊടിയും ചേർത്ത് നന്നായി വഴറ്റിയാണ് ഉണ്ടാക്കുന്നത്. അൽപ്പം ഏലക്കയും ചേരുമ്പോൾ രുചിയേറും. പാകമാകുമ്പോൾ നെയ്യ് പുരട്ടിയ ബൗളിലേക്ക് മാറ്റി ഹൽവ തണുപ്പിച്ചെടുക്കാം.

പത്തനംതിട്ട വള്ളംകുളം നാഷണൽ ഹൈസ്‌കൂളിലെ ഈ മിടുക്കി നേരത്തെയും ഈ ഇനങ്ങളിൽ സമ്മാനങ്ങൾ നേടിയിരുന്നു. ദശപുഷ് പായസം, പത്തില തോരൻ, ശംഖുപുഷ്‌പം, ചെമ്പരത്തി സ്‌ക്വാഷ് തുടങ്ങി കൊതിയൂറുന്ന പത്തിലേറെ വിഭവങ്ങളും ഗായത്രി ഉണ്ടാക്കി.


''അമ്മയാണ് കുറേ വിഭവങ്ങൾ പറഞ്ഞു തന്നത്. അച്ഛനും അനിയനും നല്ല പിന്തുണയാണ്.''''
ഗായത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROSAPOO CHOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.