SignIn
Kerala Kaumudi Online
Friday, 19 April 2024 6.04 AM IST

കെ.ബാബുമോന്റെ സ്ഥാനാരോഹണം നാളെ

ആലപ്പുഴ: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211ന്റെ ഗവർണറായുള്ള കെ.ബാബുമോന്റെ സ്ഥാനാരോഹണവും വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും നാളെ ഉച്ചയ്ക്ക് രണ്ടിന് പാതിരാപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കും.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട റവന്യു ജില്ലകൾ ഉൾപ്പെടുന്നതാണ് റോട്ടറി ഡിസ്ട്രിക്ട് 3211. ചടങ്ങിൽ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. തെക്കൻ ജില്ലകളിലെ മൂന്ന് ലക്ഷം വിദ്യാർത്ഥികൾക്കായി 'അമൃതം' എന്ന പേരിൽ സഹായപദ്ധതികൾ നടപ്പാക്കും. വിദ്യാർത്ഥികളുടെ കണ്ണ്, ചെവി, പല്ല് എന്നിവ പരിശോധിച്ച് ആവശ്യമായ മരുന്നുകളും കണ്ണടകളും സൗജന്യമായി നൽകും. മയക്കുമരുന്നിനും, ലൈംഗിക അതിക്രമങ്ങൾക്കുമെതിരെ ബോധവത്കരണവും കൗൺസലിംഗും സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ കെ.ബാബുമോൻ, ഡി.വിജയലക്ഷ്മി നായർ, ടോമി ഈപ്പൻ, ബേബി കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROTERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.