തിരുവനന്തപുരം: ആർ.ടി.പി.സി.ആർ നിരക്ക് കുറയ്ക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇന്ദിരാഭവനിൽ ഓൺലൈനായി ചേർന്ന ഡി.സി.സി പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു. സ്വകാര്യാശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് ഏകീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. എൺപത് കഴിഞ്ഞവർക്ക് വീടുകളിൽ വാക്സിനേഷന് സൗകര്യമൊരുക്കണം.
കെ.പി.സി.സിയുടെ കൊവിഡ് കൺട്രോൾ റൂമിൽ ഡോ. എസ്.എസ്. ലാലിന്റെ നേതൃത്വത്തിൽ മികച്ച സേവനം നൽകാൻ തയ്യാറായ ഡോക്ടർമാരെ യോഗം അഭിനന്ദിച്ചു. 24 മണിക്കൂർ പൊതുജനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ബന്ധപ്പെടാനായി 7907163709, 7306283676 എന്ന മൊബൈൽ നമ്പരും 8075800733 എന്ന വാട്സ്ആപ്പ് നമ്പരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |