SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.14 AM IST

റഷ്യ-യുക്രെയിൻ യുദ്ധം വിലക്കയറ്റം രൂക്ഷം; ലോകം ദുരിത വീട്

v

കൊച്ചി: അവശ്യ വസ്തുക്കളുടെ വലിയൊരു പങ്ക് നൽകുന്ന റഷ്യയും

യുക്രെയിനും തമ്മിലുള്ള യുദ്ധം ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഒട്ടുമുക്കാൽ രാജ്യങ്ങളെയും രൂക്ഷമായ വിലക്കയറ്റത്തിന്റെ ദുരിതക്കയത്തിലാക്കിയെന്ന് ലോകബാങ്ക്.

ഭക്ഷ്യഎണ്ണ, പെട്രോളിയം, പ്രകൃതിവാതകം, ഗോതമ്പ്, പരുത്തി,​ വളം, ധാതുക്കൾ തുടങ്ങിയവയ്‌ക്കെല്ലാം അരനൂറ്റാണ്ടിലെ രൂക്ഷമായ വിലക്കയറ്റമാണ്. യുദ്ധം കാരണം ഉത്പാദന, വിതരണ ശൃംഖല തടസപ്പെട്ടതാണ് കാരണം. ലോകം 50 വർഷത്തെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിൽ വീഴും. ക്രൂഡോയിൽ വില 2024 വരെ കുതിക്കും. ഇക്കൊല്ലം ബാരലിന് 100 ഡോളറിൽ കൂടുതലാവും. ഇത് നാണയപ്പെരുപ്പം നിയന്ത്രണാതീതമാക്കും.

യു.എസ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ സംവാദത്തിൽ ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപസാണ് ദുരിതങ്ങൾ വിവരിച്ചത്.

കൊവിഡ് പ്രതിസന്ധിക്കിടെ യുക്രെയിനിൽ റഷ്യയുടെ തീക്കളി യൂറോപ്പിനെയും ആഫ്രിക്കയെയും ഏഷ്യയെയും ബാധിച്ചു. ലോകത്തിന്റെ ഫാക്‌ടറിയായ ചൈന വീണ്ടും ലോക്ക്ഡൗണിലായതും പ്രതിസന്ധി കടുപ്പിച്ചു. ആഗോള ക്രൂഡോയിൽ ഉത്പാദനത്തിന്റെ 11ശതമാനം റഷ്യയിൽ നിന്നാണ്. യൂറോപ്പിന്റെ എണ്ണയുടെ 27ശതമാനം, പ്രകൃതിവാതകത്തിന്റെ 40ശതമാനം നൽകുന്നതും റഷ്യ.

വില പൊള്ളും

 ഭക്ഷ്യോത്പന്നങ്ങളുടെ വില 60 വർഷത്തെ ഉയരത്തിൽ

ഗോതമ്പ് വില 42.7 % കൂടും. ഗോതമ്പ് കയറ്റുമതിയുടെ 28.9% റഷ്യയും യുക്രെയിനും

ബാ‌ർലി 33.3 %, സോയാബീൻ 20 %, ഭക്ഷ്യഎണ്ണ 29.8%, കോഴിയിറച്ചി 41.8% വിലകുതിക്കും

25 ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഗോതമ്പ് കിട്ടാതായി. വില നിയന്ത്രിക്കാൻ ഇന്ത്യ കയറ്റുമതി നിരോധിച്ചു

സൺഫ്ളവർ ഓയിലിന്റെ 60% യുക്രെയിനിൽ നിന്ന്

വളം, ലോഹങ്ങൾ, മിനറലുകൾ, തടി, അരി, തേയില വിലക്കയറ്റം

യുക്രെയിനിന്റെ ധാന്യം, ഭക്ഷ്യഎണ്ണ കയറ്റുമതി 80 % കുറഞ്ഞു

ലോകത്തിന് പത്ത് ദിവസത്തേക്ക് വേണ്ട സ്‌റ്റോക്കാണിത്

ജി.ഡി.പി ഇടിയും

ആഗോള ജി.ഡി.പി വളർച്ച 3.2 ശതമാനമായി കുറയും. പ്രതീക്ഷ 4.1 ശതമാനമായിരുന്നു. ചൈനയിൽ മാന്ദ്യം. യൂറോപ്പും അമേരിക്കയും തളർച്ചയിൽ. ജർമ്മനിയിൽ വിലക്കയറ്റവും ഊർജക്ഷാമവും. വൈകാതെ മാന്ദ്യം ആഗോളതലത്തിൽ പടരും. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പല രാജ്യങ്ങളും പലിശനിരക്ക് കൂട്ടി. ജി.ഡി.പി വളർച്ചയെ ഇത് തളർത്തും.

ഇന്ത്യയ്ക്കും തിരിച്ചടി

2022-23ൽ ഇന്ത്യ പ്രതീക്ഷിച്ച ജി.ഡി.പി വളർച്ച 8.7%

യുദ്ധം മൂലം 8% ആയി ഇടിയും

സഹായിക്കാൻ ലോകബാങ്ക്

കൊവിഡ് പ്രതിസന്ധി നേരിടാൻ ലോകബാങ്ക് 16,000 കോടി ഡോളറിന്റെ പദ്ധതി തയ്യാറാക്കിയിരുന്നു. യുദ്ധക്കെടുതി മറികടക്കാൻ 17,000 കോടി ഡോളറിന്റെ പദ്ധതിയുണ്ട്.

'' കടുത്ത മാന്ദ്യത്തെ ലോകം എങ്ങനെ തടുക്കുമെന്ന് കണ്ടറിയണം"

ഡേവിഡ് മാൽപസ്,

പ്രസിഡന്റ്, ലോകബാങ്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLDBANK, DAVID MALPASS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.