തിരുവനന്തപുരം: പുതിയ അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ പാഠപുസ്തകം വിതരണോദ്ഘാടനം ഇന്ന് നടക്കും. മണക്കാട് ഗവ.ടി.ടി.ഐ സ്കൂളിൽ രാവിലെ 11ന് യൂണിഫോം വിതരണോദ്ഘാടനം മന്ത്രി പി.രാജീവും പാഠപുസ്തക വിതരണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടിയും നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. മന്ത്രി ജി.ആർ. അനിൽ മുഖ്യാതിഥിയായിരിക്കും. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാർ എന്നിവർ പങ്കെടുക്കും. 9,39,107 കുട്ടികൾക്കുള്ള യൂണിഫോമാണ് ഉപജില്ലകളിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾ 13,064 സൊസൈറ്റികൾ വഴി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |