തിരുവനന്തപുരം: നടനും രാജ്യസഭാ എം.പിയുമായി സുരേഷ് ഗോപിയെ ദേശീയ നാളികേര വികസന ബോർഡ് അംഗമായി തിരഞ്ഞെടുത്തു. ബോർഡ് ഡയറക്ടർ വി.എസ്.പി. സിംഗാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ പരിശ്രമിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. 'കേരം സംരക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു തെങ്ങുറപ്പ്" എന്ന തലക്കെട്ടിലാണ് സുരേഷ് ഗോപി നിയമനവിവരം ഫേസ്ബുക്കിൽ പങ്കുവച്ചത്.
സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളറിയിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിന്റെ നിയോഗം ഉപകാരപ്പെടുമെന്ന് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |