SignIn
Kerala Kaumudi Online
Thursday, 18 April 2024 8.23 AM IST

സല്യൂട്ട് ഒന്ന്, രണ്ട്... ഇൻസ്പെക്ടറുടെ ചെവിയിൽ 'ഉപദേശിച്ച്" സുരേഷ് ഗോപി

salute

പാലാ: സല്യൂട്ട് വിവാദം കത്തി നിൽക്കെ ഇന്നലെ പാലായിൽ തന്നെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി എം.പി ചെവിയിൽ പറഞ്ഞതെന്ത്? അത് സസ്‌പെൻസായിരിക്കട്ടെയെന്ന് സുരേഷ് ഗോപി. വി.ഐ.പി പൊതുസ്ഥലത്ത് ചെവിയിൽ പറഞ്ഞത് പുറത്തു പറയില്ലെന്ന് ഇൻസ്‌പെക്ടറും!
ഇന്നലെ ബിഷപ്പ് ഹൗസിൽ വച്ചും തുടർന്ന് മുത്തോലി പഞ്ചായത്തിൽ പൊതുപരിപാടി സ്ഥലത്തുവച്ചും സുരേഷ് ഗോപിയെ ടോംസൺ സല്യൂട്ട് ചെയ്തു. രണ്ടാമത്തെ സല്യൂട്ട് തൊഴുകൈകളോടെ സ്വീകരിച്ച സുരേഷ് ഗോപി ടോംസണടുത്തേക്കു വന്ന് ചേർത്തുനിറുത്തി ചെവിയിൽ എന്തോ പറഞ്ഞു. ചിരിച്ചു കൊണ്ട് ടോംസൺ തലയാട്ടി.

'ഒരു പൊലീസ് ഓഫീസർ എന്ന നിലയിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അത് എന്നുമെന്റെ മനസിൽ തന്നെ ഇരിക്കട്ടെ ' മാദ്ധ്യമപ്രവർത്തകർ തുടരെ ചോദിച്ചപ്പോൾ ഇത്രമാത്രം പറഞ്ഞ് ടോംസൺ തലയൂരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.