കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം സമഗ്രമായ റിപ്പോർട്ടും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ഹൈക്കോടതി ശബരിമല സ്പെഷ്യൽ കമ്മിഷണറായ കൊല്ലം അഡി. ജില്ലാ ജഡ്ജിക്ക് നിർദ്ദേശം നൽകി. ജസ്റ്റിസ് അനിൽ നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. സെപ്തംബർ 14ന് വിഷയം വീണ്ടും പരിഗണിക്കും.വെർച്വൽ ക്യൂ സംവിധാനത്തിന്റെ ചുമതല പൊലീസിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കൈമാറണോയെന്ന കാര്യം പരിഗണിക്കാൻ ജൂലായ് ഒന്നിലെ ഉത്തരവിൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |