SignIn
Kerala Kaumudi Online
Friday, 19 April 2024 7.05 PM IST

വിഷു ഉത്സവം: ശബരിമലയിൽ നിയന്ത്രണം ഒഴിവാക്കി

sab


 നട പത്തിന് തുറക്കും  വെർച്വൽ ക്യൂ ബുക്കിംഗ് തുടരും

പത്തനംതിട്ട: വിഷു ഉത്സവത്തിന് ശബരിമല നട‌ പത്തിന് വൈകിട്ട് അഞ്ചിന് തുറക്കും. പിറ്റേന്ന് പുലർച്ചെ മുതലാണ് ഭക്തർക്ക് പ്രവേശനം. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണത്തിന് നിയന്ത്രണമില്ലെങ്കിലും വെർച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രമെ ദർശനം അനുവദിക്കൂ. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിനുള്ള സൗകര്യം തുടരും. ഭക്തർ വാക്സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.

പതിനഞ്ചിനാണ് വിഷുക്കണി ദർശനം. പുലർച്ചെ നാല് മുതൽ ഏഴരവരെ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഭക്തർക്ക് കൈനീട്ടം നൽകും. മേടമാസ പൂജ പൂർത്തിയാക്കി 18ന് രാത്രി 11ന് നട അടയ്ക്കും.

അതേസമയം, വിഷു ഉത്സവത്തിന് കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സർക്കാരിന് കത്തുനൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABAIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.