വനിതാ മതിലിനെതിരെ അയ്യപ്പജ്യോതി തെളിയിക്കും, പ്രതിരോധവുമായി ശബരിമല കർമ്മസമിതി

Wednesday 12 December 2018 6:49 PM IST
vanitha-mathi

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി സാമുദായിക സംഘടനകൾ നടത്തുന്ന വനിതാ മതിലിനെ പ്രതിരോധിക്കാൻ ശബരിമല കർമ്മസമിതി രംഗത്ത്. ഡിസംബർ 26 ന് മഞ്ചേശ്വരം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിക്കുമെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. കൊച്ചിയിൽ വച്ച് നടന്ന ഹിന്ദു നേതൃസമ്മേളത്തിന് ശേഷം നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിനാണ് വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ‌ർക്കാ‌ർ വിളിച്ച യോഗത്തിലാണ് വനിതാ മതിലെന്ന ആശയം രൂപപ്പെട്ടത്. എസ്.എൻ.ഡി.പി. യോഗം ഉൾപ്പെടെ നിരവധി സംഘടനകളാണ് വനിതാ മതിലിന് പിന്തുണയുമായി വന്നത്. എന്നാൽ വനിതാ മതിലിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് ശബരിമല കർമ്മസമിതി സംഘടിപ്പിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA