ശബരിമലയിലെ അരവണയിൽ പൂപ്പലെന്ന ആരോപണം,​ സത്യാവസ്ഥ പുറത്തുവിട്ട് ദേവസ്വം ബോർഡ്

Friday 07 December 2018 9:05 PM IST
sabarimala

പത്തനംതിട്ട: ശബരിമലയിൽ ഭക്ത‌ർക്ക് നൽകുന്ന അരവണയിൽ പൂപ്പലുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നു. അവരാണ് ഈ കള്ളപ്രചാരണത്തിന് പിന്നിലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ പറഞ്ഞു.

മലപ്പുറത്ത് നിന്ന് വന്ന സംഘത്തിനാണ് ഒരു വർഷം മുമ്പുള്ള അരവണ കിട്ടിയതെന്ന് അറിയിച്ചത്. ശബരിമലയിലെ പ്രധാന കൗണ്ടറിൽ നിന്നാണ് അവർ അരവണ വാങ്ങിയത്. 12 എണ്ണം വാങ്ങിയതിൽ 2 എണ്ണത്തിന് മാത്രമാണ് പഴക്കമുള്ളത്. എന്നാൽ 2017 ൽ തയ്യാറാക്കിയ അരവണയാണെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരുടെ കെെവശം അരവണ വാങ്ങിയതിന്റെ ബില്ലുണ്ട്.

സംഭവത്തിൽ പരാതി നൽകിയത് ബി.ജെ.പി,​ ആർ.എസ്.എസ് പ്രവർത്തകരാണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പദ്മകുമാർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂ‌ഢാലോചനയുണ്ടെന്നാണ് ദേവസ്വം ബോർ‌‌ഡിന്റെ വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA