ശബരിമല : മിഥുനമാസപൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്നലെ വൈകിട്ട് 5 ന് തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങൾ തെളിച്ചു. മിഥുനം ഒന്നായ ഇന്ന് പുലർച്ചെ 5.30 ന് നട തുറക്കും. തുടർന്ന് പതിവ് അഭിഷേകം നടക്കും. 19 ന് രാത്രി 8 ന് നടഅടയ്ക്കും. കൊവിഡ് സാഹചര്യത്തിൽ ഭക്തർക്ക് പ്രവേശനം ഇല്ല. പതിവ് പൂജകൾ മാത്രമേ ഉണ്ടാകു. കർക്കടക മാസ പൂജകൾക്കായി ജൂലായ് 16 ന് നടതുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |