SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.41 PM IST

ശബരിമലയിൽ ഇന്നുമുതൽ മൂന്ന് ദിവസം ഒാണസദ്യ

kalabha

ശബരിമല : ചിങ്ങമാസപൂജകളുടെ ഭാഗമായി ഇന്നുമുതൽ മൂന്നു ദിവസം ശബരിമലയിൽ ഭക്തർക്ക് ഒാണസദ്യ നൽകും. ഇന്നു രാവിലെ 11മുതൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയുടെ വകയായാണ് ഉത്രാടദിന സദ്യ. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിവസത്തെ സദ്യ. 22 ന് പൊലീസുകാരുടെ വകയാണ് ഒാണസദ്യ. ഇന്നലെ ഉച്ചപൂജയ്ക്ക് മുന്നോടിയായി കളഭാഭിഷേകം നടന്നു. കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ പരികർമ്മി മനു നമ്പൂതിരി ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് ആഘോഷപൂർവം പ്രദക്ഷിണം നടത്തി ശ്രീകോവിലിൽ എത്തിച്ചു. അയ്യപ്പഭക്തർ ശരണംമുഴക്കി കാത്തുനിൽക്കെ കളഭം വിഗ്രഹത്തിൽ അഭിഷേകംചെയ്തു. ഉച്ചപൂജ, ഉദയാസ്തമയപൂജ, പടിപൂജ എന്നിവയും ഉണ്ടായിരുന്നു. 23 ന് രാത്രി നട അടയ്ക്കും. കന്നിമാസ പൂജകൾക്കായി സെപ്തംബർ 16 ന് തുറക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.