ശബരിമല : കക്കി, പമ്പ നദികൾ സംഗമിക്കുന്ന ത്രിവേണിയിൽ മലവെള്ളം വഴിമാറി ഒഴുകുകയാണ്.ആറാട്ട് കടവ് ഉൾപ്പെടെ മുങ്ങി. മണപ്പുറത്തേക്കും വെള്ളംകയറി. ഗതാഗതം നിറുത്തിവച്ചു. ത്രിവേണിയിലെ വലിയപാലം വെള്ളത്തിൽ മുങ്ങി. ചെറിയ പാലത്തിന്റെ അടിത്തട്ടുവരെ വെള്ളം ഉയർന്നിട്ടുണ്ട്.
ഇന്നും നാളെയും ദർശനത്തിന് അനുമതിയില്ല. തീർത്ഥാടകർ എത്തുന്നത് ജില്ലാഭരണകൂടം വിലക്കിയിട്ടുണ്ട്.
പത്തനംതിട്ട കിഴക്കൻ മേഖലകളിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും രൂക്ഷം.പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു.
കണിച്ചേരിക്കുഴിയിൽ വീട്ടുമുറ്റത്തു കിടന്ന കാർ ഒഴുകി മതിലിൽ ഇടിച്ചുനിന്നു. നന്നുവക്കാട്ട് വീട് തകർന്നു. ചെങ്ങറ സമരഭൂമിയിൽ രണ്ടുപേർക്ക് ഇടിമിന്നലേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |