തിരുവനന്തപുരം: സന്നിധാനത്ത് സുരക്ഷയ്ക്കും സേവനത്തിനുമായി പൊലീസ് സേനയുടെ പുതിയ ബാച്ച് ചൊവ്വാഴ്ച ചുമതലയേറ്റു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് അഡിഷണൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ആർ. ആനന്ദാണ് സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ. വയനാട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രകാശൻ പി. പടന്നയിലാണ് അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ. 265 ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രമായി എത്തിയിരിക്കുന്നത്. ഇതിൽ 220 പൊലീസുകാരും, മൂന്ന് ഡിവൈ.എസ്.പിമാരും, ഒമ്പത് സി.ഐമാരും, 33 എസ്.ഐമാരുമുണ്ട്. 15 ദിവസമാണ് പുതിയ ബാച്ചിന്റെ ചുമതല. ഇതിനുപുറമേ ഇന്റലിജൻസ്, ബോംബ് സ്ക്വാഡ്, കമാൻഡോസ്, ക്വിക് റെസ്പോൺസ് ടീം എന്നിങ്ങനെ 300 പൊലീസ് ഉദ്യോഗസ്ഥരും ആന്ധ്രാ, തമിഴ്നാട് പൊലീസ്, കേന്ദ്ര ദ്രുതകർമ്മ സേന, ദുരന്ത നിവാരണസേന തുടങ്ങിയ വിഭാഗങ്ങളും സേവനത്തിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |