SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.44 AM IST

ചിങ്ങമാസപൂജ : ശബരിമലനട 16ന് തുറക്കും

sa

ശബരിമല : ചിങ്ങമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട 16ന് വൈകിട്ട് 5ന് തുറക്കും. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്രനടതുറന്ന് ദീപങ്ങൾ തെളിക്കും. താഴമൺ മഠത്തിലെ മുതിർന്ന തന്ത്രി കണ്ഠരര് രാജീവരര് അടുത്ത ഒരുവർഷത്തെ താന്ത്രിക ചുമതലയേൽക്കും. 17നാണ് ചിങ്ങം 1. അന്ന് പുലർച്ചെ നടതുറന്ന് നിർമ്മാല്യദർശനം, അഷ്ടാഭിഷേകം എന്നീ ചടങ്ങുകൾ പൂർത്തിയാക്കി കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടക്കും. 21 വരെ ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങം 1ന് അയ്യപ്പസന്നിധിയിൽ ലക്ഷാർച്ചന. തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ ബ്രഹ്മകലശം പൂജിക്കും. 25 ശാന്തിക്കാർ കലശത്തിന് ചുറ്റും ഇരുന്നു അർച്ചന നടത്തും. ഉച്ചയോടെ ലക്ഷാർച്ചന പൂർത്തിയാകും. ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിൽ എത്തിച്ച് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്യും. ചടങ്ങുകൾ പൂർത്തിയാക്കി 21ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടഅടയ്ക്കും. ചിങ്ങമാസ പൂജാദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പമ്പ നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തും. ഓണനാളുകളിലെ പൂജകൾക്കായി സെപ്തംബർ 6ന് വൈകിട്ട് നട തുറന്ന് 10ന് അടയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.