പന്തളം: ശബരിമല മകരവിളക്ക് ഉത്സവത്തിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്രയിൽ രാജരാജ വർമ്മ(67), പന്തളം വലിയരാജ രാഘവവർമ്മ രാജയുടെ പ്രതിനിധിയാകും.
പന്തളം ഊട്ടുപുര കൊട്ടാരത്തിൽ മാലതി തമ്പുരാട്ടിയുടെയും പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്ത് രാമൻ നമ്പൂതിരിയുടെയും മൂത്ത പുത്രനാണ്. എറണാകുളം വാര്യംറോഡിൽ മംഗള ലെയിൻ കമാസിലാണ് താമസം. വൈക്കം കോട്ടുശേരി കോവിലകത്ത് സുഷമവർമ്മയാണ് ഭാര്യ. മക്കൾ: രമ്യ ആർ.വർമ്മ, സുജിത്ത് വർമ്മ. മരുമകൻ: അഭിലാഷ് ജി.വർമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |