തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങളുടെ മാനസികാരോഗ്യം നിലനിറുത്തുന്നത് ലക്ഷ്യമിട്ട് ഹിന്ദുജ ഫൗണ്ടേഷൻ നെവർ എലോൺ ഗ്ലോബൽ മെന്റൽ ഹെൽത്ത് നടത്തുന്ന സ്പോട്ട് ഇന്ത്യ 21ന് വൈകിട്ട് 6.30 മുതൽ ഒാൺലൈനായി നടക്കും. സദ്ഗുരു, അഭയ് ദിയോൾ തുടങ്ങിയ പ്രശസ്തർ പ്രഭാഷകരായി എത്തുന്ന, മൂന്ന് മണിക്കൂർ നീളുന്ന പരിപാടി ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി മറ്റ് മാദ്ധ്യമ പ്ലാറ്റ്ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും. ദ ചോപ്ര ഫൗണ്ടേഷൻ, ജോൺ ഡബ്ല്യു ബ്രിക്ക് മെന്റൽ ഹെൽത്ത് ഫൗണ്ടേഷൻ, സിജി ക്രിയേറ്റീവ്സ് എന്നിവരുമായി സഹകരിച്ചാണിത് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |