തിരുവനന്തപുരം: സഹകരണ വേദി സംസ്ഥാന സമ്മേളനം മേയ് 28ന് തൃശൂരിൽ നടത്താൻ തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. താലൂക്ക്, ജില്ലാ സമ്മേളനങ്ങൾ ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർത്തിയാക്കണമെന്ന് ജനറൽ സെക്രട്ടറി എൻ. ഭാസുരാംഗൻ നിർദ്ദേശിച്ചു. യോഗത്തിൽ സഹകരണ വേദി സംസ്ഥാന പ്രസിഡന്റ് കെ.ആർ. ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു.
സഹകരണമേഖലയെ തകർക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സഹകരണ രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹകാരികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് കുറ്റമറ്റ നിലയിൽ നിർദ്ദിഷ്ട സഹകരണ നിയമം തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |