ദേശീയ പണിമുടക്ക്: ശമ്പളം നഷ്ടപ്പെടാതിരിക്കാൻ തന്ത്രം

Wednesday 13 February 2019 12:53 AM IST
salary

തിരുവനന്തപുരം : ജനുവരി 8, 9 തീയതികളിൽ നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം നഷ്ടപ്പെടാതിരിക്കാൻ പൊതുഭരണ (രഹസ്യവിഭാഗം) വകുപ്പിന്റെ പ്രത്യേക ഉത്തരവ്.

രണ്ട് ദിവസങ്ങളും ആകസ്‌മിക അവധിയുൾപ്പെടെയുള്ള അർഹതപ്പെട്ട അവധിയായി അനുവദിച്ചാണ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവിറക്കിയത്. അനുമതിയില്ലാതെ ജോലിക്ക് ഹാജരാവാതിരുന്നാൽ ഡയസ്നോണിൽപ്പെടുത്തി ശമ്പളം പിടിക്കാം. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA