തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെയും ഉത്പാദനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ബോണസ് ശമ്പള പരിധി 21000രൂപയിൽ നിന്ന് 24000 രൂപയായി വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ലാഭ,നഷ്ട വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ പൊതുമേഖലയിലേയും ജീവനക്കാർക്ക് 8.33ശതമാനം ബോണസ് ലഭിക്കുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ ഒാഫീസിൽ നിന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |