തിരുവനനന്തപുരം: ഒ.ബി.സി സംവരണത്തെയോ ക്രീമിലെയർ സംവിധാനത്തെക്കുറിച്ചോ അടിസ്ഥാന വിവരം പോലുമില്ലാത്തവരാണ് ശമ്പളകമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.ബി.സി.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. പയ്യന്നൂർ ഷാജി പറഞ്ഞു. നിലവിലുള്ള ചട്ടങ്ങളോ കോടതി നിരീക്ഷണങ്ങളോ പഠിക്കാതെ, നിയമനം നൽകിയവർക്ക് വേണ്ടി ഓശാന പാടുന്ന കമ്മിഷന്റെ നിർദ്ദേശങ്ങൾക്ക് ചവറ്റു കുട്ടയിലായിരിക്കണം സ്ഥാനം. യുവാക്കളോടും ഉദ്യോഗാർത്ഥികളോടുമുള്ള വെല്ലുവിളിയും, പിന്നാക്ക ജനവിഭാഗങ്ങൾക്ക് ദോഷകരവുമായ ശമ്പള കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കരുതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |