SignIn
Kerala Kaumudi Online
Saturday, 20 April 2024 5.02 AM IST

ഖാദി ബോർഡിലും ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലും ശമ്പള പരിഷ്‌കരണം

salary

തിരുവനന്തപുരം: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാർക്കും ഖാദി ബോർഡിലെ ജീവനക്കാർക്കും പതിനൊന്നാം ശമ്പള പരിഷ്‌ക്കരണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഖാദി ബോർഡിൽ 2019 ജൂലായ് ഒന്ന് മുതൽ പ്രാബല്യം നൽകും. ഉത്തരവ് പുറപ്പെടുവിക്കും വരെയുള്ള കുടിശിക വിതരണം സർക്കാർ ജീവനക്കാരുടെ കുടിശിക നിബന്ധനകൾ പ്രകാരമാവും.

സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ വ്യവസ്ഥകളോടെ പരിഷ്‌കരിക്കും. ഓണത്തിന് ആലപ്പുഴ തുറമുഖത്തിലെ 293 തൊഴിലാളികൾക്ക് / ആശ്രിതർക്ക് 5,250 രൂപ വീതവും (ആകെ 15,38,250 രൂപ) രണ്ടാഴ്ചത്തെ സൗജന്യ റേഷനുള്ള തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് സാധൂകരിച്ചു.

മറ്റ് തീരുമാനങ്ങൾ

കണ്ണൂർ പയ്യന്നൂരിലെ നിർദ്ദിഷ്ട ഫിഷറീസ് കോളേജിൽ കരാറടിസ്ഥാനത്തിൽ ഏഴ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ സൃഷ്ടിക്കും.

ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ ദിവസ വേതനത്തിൽ ഡ്രൈവർ തസ്തിക സൃഷ്ടിക്കും

ആംബുലൻസ് അപകടത്തിൽ മരിച്ച തളിപ്പറമ്പ് ബിജോ മൈക്കിൾ - റജീന ദമ്പതികളുടെ കുട്ടികളെ ശിശുവികസന വകുപ്പിന്റെ സ്‌പോൺസർഷിപ്പിൽ ഉൾപ്പെടുത്തും. ഓരോ കുട്ടിയുടെയും പേരിൽ ഒരു ലക്ഷം രൂപ സ്ഥിര നിക്ഷേപമായും നൽകും.

സി.എഫ്. റോബർട്ട് എം.ഡി

വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനി എം.ഡിയായി പൊലീസ് വകുപ്പിലെ റിട്ടയേർഡ് കമാൻഡന്റ് സി.എഫ്. റോബർട്ടിനെ ഒരു വർഷത്തേക്ക് നിയമിക്കും.

എൽ. ഷിബുകുമാറിനെ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ എം.ഡിയായി നിയമിക്കും.

പൊലീസിന് 28 വാഹനങ്ങൾ വാങ്ങാൻ 2,56,60,348 രൂപ അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.