തൃശൂർ: ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് ബ്ളോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചതിനെതിരെ വ്യാപക പ്രതിഷേധം. പതിന്നാലാം പഞ്ചവത്സര പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി സമഗ്ര ജില്ലാതല കാർഷിക പദ്ധതി തയാറാക്കാൻ കൃഷി വകുപ്പുമായി ചേർന്നുള്ള ഓൺലൈൻ യോഗമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേരുന്നത്. ഉച്ചയ്ക്ക് ശേഷം സമാധിദിനാചരണ ചടങ്ങുകൾ തുടങ്ങുന്നതിനാൽ യോഗം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് വിവിധ ശ്രീനാരായണീയ സംഘടനകൾ ഉയർത്തിയിരിക്കുന്നത്. ഇടതുമുന്നണി ഭരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ഇടതുനേതാക്കളിലും പ്രവർത്തകരിലും പ്രതിഷേധമുയർന്നിട്ടുണ്ട്.
യോഗം ഓൺലൈനിലായതിനാൽ
അസൗകര്യമുണ്ടാവില്ല: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ ബ്ളോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഓൺലൈനിലായതിനാൽ ആർക്കും അസൗകര്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും കൃഷിമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗം ചേരുന്നതെന്നും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പറഞ്ഞു. കൊവിഡ് അവലോകന യോഗങ്ങൾ എല്ലാ ദിവസവും നടക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |