SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.10 PM IST

കർഷക സമരം പ്ലാച്ചിമട സമരത്തിന് സമാനം

mayilammaprize

തിരുവനന്തപുരം: ബഹുരാഷ്ട്ര കുത്തകയ്ക്കെതിരെ പ്ലാച്ചിമടയിൽ നടന്ന ജനകീയ സമരത്തിന് സമാനമാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.പ്ലാച്ചിമട സമരനായിക മയിലമ്മ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ സമര ചരിത്രത്തിലെ ഉജ്ജ്വല ഏടാണ് മയിലമ്മയുടെ നേതൃത്വത്തിൽ നടന്ന കോള വിരുദ്ധ സമരം. കേരളീയ സമൂഹം ഒന്നായി ഏറ്റെടുത്ത സമരത്തിന്റെ മുന്നണിപ്പോരാളിയായ മയിലമ്മയുടെ ഓർമ്മകൾ പോലും ചരിത്രത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ആർ. അജയൻ മയിലമ്മ അനുസ്മരണ പ്രഭാഷണം നടത്തി. മയിലമ്മ പുരസകാരം രശ്മിത രാമചന്ദ്രന് മന്ത്രി സമ്മാനിച്ചു. ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന മികവിന് ഷക്കീല അസീസ്, പൂമണി പയ്യന്നൂർ, ഡോ.ഷൈനി മീര എന്നിവരെ ആദരിച്ചു.

സ്വാമി സുഖാകാശ സരസ്വതി വ്യഖ്യാനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആത്മാേപദേശ ശതകത്തിന്റെ ആത്മീയോത്സവം ഡോ.എൻ.രാധാകൃഷ്ണന് നൽകി മന്ത്രി പ്രകാശനം ചെയ്തു.ഗീതാ നസീർ, സോണിയ ജോർജ്, എസ്. അഹമ്മദ്, എം. ഷാജിർ ഖാൻ ,ശ്രീജ നെയ്യാറ്റിൻക, പി.എം. വിനോദ് തുടങ്ങിയവർ സംസാരിച്ചു. അമൽ ചന്ദ്ര സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAMARAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.