സർക്കാരിന്റെ വനിതാ മതിലിനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ സംഘപരിവാർ പദ്ധതി

Friday 07 December 2018 11:44 AM IST
save-sabarimala

ശബരിമല: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തുന്ന നവോത്ഥാന മതിലിനെ പ്രതിരോധിക്കാൻ സംഘപരിവാർ നീക്കം ആരംഭിച്ചതായി സൂചന. മതിലുമായി ബന്ധപ്പെട്ട സർക്കാർ നീക്കത്തിന് അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് സംഘപരിവാർ പദ്ധതി തയ്യാറാക്കുന്നതെന്നാണ് അറിയുന്നത്. ഇതിനായി ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കളുടെ നേതൃയോഗം 12ന് എറണാകുളത്ത് ചേരും.

നവോത്ഥാന മതിൽ നടത്താൻ സംസ്ഥാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുത്തവരെ ഉൾപ്പെടെ യോഗത്തിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനോടകം തന്നെ സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുത്ത ചില സാമുദായിക സംഘടനകൾ മതിലിൽ പങ്കെടുക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത് സംഘപരിവാറിന് ഊർജ്ജം പകർന്നിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തെ രണ്ടു തട്ടിലാക്കുന്ന മതിലാണ് നിർമ്മിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ കുമാർ പറഞ്ഞു. മാത്രമല്ല സർക്കാർ ചെലവിൽ നടത്തുന്ന മതിലിനെതിരെ നിയമപരമായ നീക്കം നടത്തുമെന്നും എസ്.ജെ.ആർ കുമാർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA