തിരുവനന്തപുരം:കാലഘട്ടത്തിനനുസൃതമായി വനം വകുപ്പിനെ ആധുനീകരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. അരിപ്പ വനപരിശീലനകേന്ദ്രത്തിൽ വനപാലകരുടെ പാസിംഗ് ഔട്ട്കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വനം വകുപ്പിനെ ശാക്തീകരിക്കും. നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ വിദഗ്ധപരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വാളയാർ, അരിപ്പ വനപരിശീലന കേന്ദ്രങ്ങൽ വിവിധ തസ്തികകളിലായി പരിശീലനം പൂർത്തിയാക്കിയ 99 ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. പരിശീലനം പൂർത്തിയാക്കിയ 76 ാമത് ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 22 പേരും വനിതകളാണെന്നതും പ്രത്യേകതയാണ്. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. മുഖ്യ വനം മേധാവി പി.കെ. കേശവൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |