SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.10 PM IST

ഏറ്റുമുട്ടൽ ഒഴിവാക്കി നേതാക്കൾ: വേദി കൈയിലെടുത്ത് ശശി തരൂർ

p

കൊച്ചി: കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുമെന്ന് പ്രതീക്ഷിച്ച ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും,ശശി തരൂരിന്റെ അഭാവത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തരൂരുമായി ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കി. മുഖ്യപ്രഭാഷണത്തിൽ സംയമനം പാലിച്ച തരൂർ ,പ്രൊഫഷണലുകളും സംരംഭകരും നി​റഞ്ഞ വേദി​ കൈയി​ലെടുത്തു. കെ.സുധാകരനും, തരൂരും പാർട്ടിയിലെ ഒരു വിവാദവും പരാമർശിച്ചില്ല.തരൂരുമായി​ ഒരു പ്രശ്നവുമി​ല്ലെന്ന്,തരൂർ മടങ്ങിയ ശേഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതി​പക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു.

തരൂരിന്റെ മലബാർ പര്യടന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് നേതാക്കളുമെത്തുന്ന പ്രൊഫഷണൽസ് കോൺഗ്രസ് കോൺക്ളേവ് 'ഡീകോഡ്' ശ്രദ്ധാകേന്ദ്രമായത്.ചടങ്ങിൽ സംസാരി​ച്ച ഹൈബി ഈഡൻ എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥ് തുടങ്ങിയവർ തരൂരിനെ ശക്തമായി പിന്തുണച്ചു. സ്വന്തം ടീമംഗത്തെ ഫൗൾ ചെയ്യരുതെന്നും, കളിയിലെ താരങ്ങൾ ഫോർവേഡുകളായ നേതാക്കളാണെങ്കിലും വിജയമേകുന്നത് ജനങ്ങളാകുന്ന ഗോളിയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തരൂരിനെപ്പോലുള്ള നേതാക്കളാണ് കോൺഗ്രസിന്റെ ശക്തിയെന്ന് ഹൈബി ഈഡൻ പറഞ്ഞു

രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ഇടപെടൽ കുറയുന്ന സ്ഥിതി മാറണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുധാകരൻ പറഞ്ഞു. മദ്യം വിറ്റ് നികുതി വാങ്ങി പിഴയ്ക്കേണ്ട ഗതികേടിലാണ് കേരളമെന്ന് സംഘടനയുടെ ദേശീയ ചെയർമാൻ കൂടി​യായ ശശി​ തരൂർ പറഞ്ഞു. സൗജന്യ കി​റ്റ് കൊണ്ട് പ്രശ്നങ്ങൾ പരി​ഹരി​ക്കപ്പെടി​ല്ല. നമ്മുടെ പേരക്കുട്ടി​കൾ ഇതി​ന് വി​ല നൽകേണ്ടി​ വരുമെന്നും തരൂർ പറഞ്ഞു. രമേശ് ചെന്നി​ത്തലയുടെ

വീഡി​യോ സന്ദേശവും അവതരി​പ്പി​ച്ചു. പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസി​ഡന്റ് എസ്.എസ്.ലാൽ അദ്ധ്യക്ഷത വഹി​ച്ചു. എ.ഐ.സി​.സി​ സെക്രട്ടറി​ ശ്രീനി​വാസൻ കൃഷ്ണൻ, ടി​.ജെ.വി​നോദ് എം.എൽ.എ., ധന്യാ രവി​, ഫസലു റഹ്മാൻ, ഡോ.ഹൈഫ തുടങ്ങി​യവർ പങ്കെടുത്തു.

കൊച്ചു കുട്ടികൾ

അല്ലെന്ന് തരൂർ

പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശനുമായി​ സംസാരി​ക്കാതി​രി​ക്കാൻ തങ്ങൾ കി​ന്റർ ഗാർട്ടൻ കുട്ടി​കളല്ലെന്ന് ശശി​ തരൂർ പറവൂരി​ൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. താൻ ആരുമായും സംസാരി​ക്കും. പാർട്ടി​യോട് ഒരു തെറ്റും ചെയ്തി​ട്ടി​ല്ല. വി​വാദവും ഉണ്ടാക്കി​യി​ട്ടി​ല്ല. ആരോടും മോശമായി​ സംസാരി​ച്ചി​ട്ടി​ല്ല.

ക​ഥ​ ​മെ​ന​യു​ന്ന​വ​ർ​ക്ക്
ഞാ​ൻ​ ​വി​ല്ല​ൻ​​​:​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​ക​ഥ​ക​ൾ​ ​മെ​ന​യു​ന്ന​വ​ർ​ക്ക് ​ഇ​പ്പോ​ൾ​ ​താ​നാ​ണ് ​വി​ല്ല​നെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​ശ​ശി​​​ ​ത​രൂ​ർ​ ​വി​​​വാ​ദ​ത്തി​​​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​​​ൽ,​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​പ്രൊ​ഫ​ഷ​ണ​ൽ​സ് ​കോ​ൺ​ഗ്ര​സ് ​സം​ഘ​ടി​പ്പി​ച്ച​ ​സ്റ്റേ​റ്റ് ​കോ​ൺ​ക്ലേ​വി​ന്റെ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു​ ​സ​തീ​ശ​ന്റെ​ ​പ്ര​തി​​​ക​ര​ണം.
എ​ല്ലാ​ ​ക​ഥ​ക​ൾ​ക്കും​ ​വി​ല്ല​ൻ​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ഇ​ത്ത​വ​ണ​ ​അ​തു​ ​ഞാ​നാ​യി.​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ലോ​ഞ്ചി​ലും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ​രി​പാ​ടി​ക്ക് ​എ​ത്തി​യ​പ്പോ​ഴും​ ​ത​രൂ​രു​മാ​യി​ ​ദീ​ർ​ഘ​നേ​രം​ ​സം​സാ​രി​ച്ചു.​ ​ത​രൂ​രു​മാ​യി​ ​ന​ല്ല​ ​ബ​ന്ധ​മാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ഴി​വി​ലും​ ​പ്രാ​പ്തി​യി​ലും​ ​അ​സൂ​യ​യു​ണ്ടെ​ന്ന് ​സ​മ്മ​തി​ക്കാ​ൻ​ ​മ​ടി​യു​മി​​​ല്ല.​ ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന​ ​സം​ശ​യം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക് ​മാ​ത്ര​മാ​ണ്.​ ​ത​രൂ​രും​ ​താ​നും​ ​ഒ​രേ​ ​വേ​ദി​യി​ൽ​ ​ഇ​രി​ക്കു​ന്ന​തി​ലെ​ ​ദൃ​ശ്യം​ ​പ​ക​ർ​ത്താ​നാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഇ​വി​ടെ​ ​എ​ത്തി​യ​തെ​ന്ന​റി​യാം.​ ​പ​ക്ഷേ​ ​പ​രി​പാ​ടി​ ​ക്ര​മീ​ക​രി​ച്ച​പ്പോ​ൾ​ ​ത​രൂ​രി​ന് ​രാ​വി​ലെ​യും​ ​ത​നി​ക്ക് ​വൈ​കു​ന്നേ​ര​വു​മാ​യി​പ്പോ​യി.​ ​ഞ​ങ്ങ​ൾ​ ​നേ​രി​ൽ​ക്ക​ണ്ടാ​ൽ​ ​സം​സാ​രി​ക്കി​ല്ലെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​സം​സാ​രം.​ ​പ​രി​പാ​ടി​ക്കി​ടെ​ ​ഞ​ങ്ങ​ൾ​ ​ഇ​രു​ ​ദി​ശ​യി​ലേ​ക്കും​ ​നോ​ക്കി​യി​രി​ക്കു​ന്ന​തി​ന്റെ​ ​ചി​ത്ര​മെ​ടു​ത്ത് ​'​ഇ​വ​ർ​ ​എ​പ്പോ​ൾ​ ​മി​ണ്ടും​'​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടോ​ടെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഒ​രു​ ​മ​ണി​ക്കൂ​റി​നി​ടെ​ ​ഒ​ന്നി​ലേ​റെ​ ​ത​വ​ണ​ ​എ​ങ്ങ​നെ​യാ​ണ് ​പ​ര​സ്പ​രം​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.

ത​രൂ​രു​മാ​യി​ ​അ​നു​ന​യ​ത്തി​ന്
കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം

കൊ​ച്ചി​​​:​പ​തി​​​വ് ​രാ​ഷ്ട്രീ​യ​ ​ത​ന്ത്ര​ങ്ങ​ളു​മാ​യി​​​ ​ശ​ശി​ ​ത​രൂ​രി​​​നെ​ ​എ​തി​​​രി​​​ടാ​നാ​വി​​​ല്ലെ​ന്ന​ ​തി​​​രി​​​ച്ച​റി​​​വി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​സം​സ്ഥാ​ന​ ​കോ​ൺ​​​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​പ്ര​ക​ടി​​​പ്പി​​​ക്കു​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​കൊ​ച്ചി​​​യി​​​ൽ​ ​ന​ട​ന്ന​ ​ആ​ൾ​ ​ഇ​ന്ത്യ​ ​പ്രൊ​ഫ​ണ​ൽ​സ് ​കോ​ൺ​​​ഗ്ര​സ് ​യോ​ഗ​ത്തി​​​ൽ​ ​കെ.​പി​​.​സി​​.​സി​​.​പ്ര​സി​​​ഡ​ന്റ് ​കെ.​സു​ധാ​ക​ര​നും​ ​പ്ര​തി​​​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നും​ ​അ​നു​ന​യ​ത്തി​​​ന്റെ​ ​സ​മീ​പ​നം​ ​സ്വീ​ക​രി​​​ച്ച​ത് ​ഇ​തു​കൊ​ണ്ടാ​ണ്..​ ​മ​റ്റ് ​മു​തി​​​ർ​ന്ന​ ​നേ​താ​ക്ക​ളും​ ​ഇ​തേ​ ​സ​മീ​പ​ന​മാ​കും​ ​ഇ​നി​​​ ​ത​രൂ​രി​​​നോ​ട് ​സ്വീ​ക​രി​​​ക്കുക
കോ​ൺ​​​ഗ്ര​സി​​​ലെ​ ​ഗ്രൂ​പ്പു​ക​ളി​ക​ളി​​​ലും​ ​ത​രം​താ​ണ​ ​രാ​ഷ്ട്രീ​യ​ ​അ​ഭ്യാ​സ​ങ്ങ​ളി​​​ലും​ ​മ​നം​മ​ടു​ത്ത​ ​അ​നു​ഭാ​വി​​​ക​ളി​​​ലും​ ​യു​വാ​ക്ക​ളി​​​ലും​ ​പു​തി​​​യ​ ​പ്ര​തീ​ക്ഷ​യാ​യി​​​ ​മാ​റു​ക​യാ​ണ് ​ത​രൂ​ർ.​ ​ത​രൂ​രി​​​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​കോ​ൺ​​​ഗ്ര​സി​​​ന്റെ​ ​ര​ക്ഷ​ക​നെ​ ​കാ​ണു​ന്ന​ ​വ​ലി​​​യൊ​രു​ ​വി​​​ഭാ​ഗ​വും​ ​പാ​ർ​ട്ടി​​​യി​​​ലു​ണ്ട്.​ ​പാ​ർ​ട്ടി​ക്ക് ​അ​തീ​ത​മാ​യ​ ​സ്വീ​കാ​ര്യ​ത​യും​ ​വ്യ​ക്ത​മാ​ണ്.​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​​​ൽ​ ​ത​നി​​​ക്ക് ​വ​ലി​​​യ​ ​റോ​ളി​​​ല്ലെ​ന്ന് ​വ്യ​ക്ത​മാ​യ​തു​ ​കൊ​ണ്ടാ​വാം​ ,​ ​ത​രൂർ
കേ​ര​ള​ത്തി​​​ൽ​ ​ശ്ര​ദ്ധ​യൂ​ന്നു​ന്ന​ത്.​ ​കോ​ഴി​​​ക്കോ​ട്ട് ​യൂ​ത്ത് ​കോ​ൺ​​​ഗ്ര​സ് ​സം​ഘ​ടി​​​പ്പി​​​ച്ച​ ​അ​ദ്ദേ​ഹ​ത്തി​​​ന്റെ​ ​പ​രി​​​പാ​ടി​​​ക്ക്
ഡി​​.​സി​​.​സി​​​ ​പ്ര​സി​​​ഡ​ന്റ് ​വി​​​ല​ക്ക് ​ക​ൽ​പ്പി​​​ച്ച​ത് ​ത​രൂ​ർ​ ​ഇ​ഫ​ക്ട് ​പ്ര​ത്യ​ക്ഷ​ത്തി​​​ൽ​ ​കൊ​ണ്ടു​വ​രാ​നും​ ​കാ​ര​ണ​മാ​യി​.
ത​രൂ​രി​​​ൽ​ ​മു​സ്ലീംലീ​ഗ് ​ഉ​ൾ​പ്പെ​ടെ​ ​പ്ര​തീ​ക്ഷ​യ​ർ​പ്പി​​​ക്കു​ന്ന​ത്,​ ​ഇ​നി​​​യൊ​രു​ ​തോ​ൽ​വി​​​ ​യു.​ഡി​​.​എ​ഫി​​​ന്റെ​ ​അ​ന്ത്യം
കു​റി​​​ക്കു​മെ​ന്ന​ ​ഭ​യം​ ​കൊ​ണ്ടാ​വാം.
പ​തി​​​വ് ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളി​​​ൽ​ ​നി​​​ന്ന് ​വ്യ​ത്യ​സ്ത​നാ​ണ് ​ത​രൂ​ർ.​ ​ആ​ഗോ​ള​ ​പ്ര​തി​​​ച്ഛാ​യ​യും​ ​അ​സാ​മാ​ന്യ​മാ​യ​ ​പാ​ണ്ഡി​​​ത്യ​വും​ ​തു​റ​ന്ന​ ​സ​മീ​പ​ന​വും​ ​നി​​​ല​വാ​ര​മു​ള്ള​ ​സം​ഭാ​ഷ​ണ​വും​ ​ലാ​ളി​​​ത്യ​വും​ ​അ​ദ്ദേ​ഹ​ത്തെ​ ​സ്വീ​കാ​ര്യ​നാ​ക്കു​ന്നു.​ ​ന​യ​ത​ന്ത്ര​വേ​ദി​​​ക​ളി​​​ലെ​ ​അ​നു​ഭ​വ​സ​മ്പ​ത്തും​ ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.​ ​പ​റ​യാ​നു​ള്ള​ത് ​വ്യ​ക്ത​മാ​യും​ ​മാ​ന്യ​മാ​യും​ ​പ​റ​യു​ന്ന​ ​ത​രൂ​ർ​ ​ശൈ​ലി​​​ ​യു.​ഡി​​.​എ​ഫ് ​അ​ണി​​​ക​ളെ​ ​ആ​ക​ർ​ഷി​​​ക്കു​ന്നു.​ ​പ​തി​​​റ്റാ​ണ്ടു​ക​ളാ​യി​​​ ​നേ​താ​ക്ക​ളെ​ ​സു​ഖി​​​പ്പി​​​ച്ചും​ ​മ​ത,​ ​ജാ​തി​​​ ​സ​മ​വാ​ക്യ​ങ്ങ​ളു​ന്ന​യി​​​ച്ചും​ ​പ​ദ​വി​​​ക​ളി​​​ൽ​ ​ക​ടി​​​ച്ചു​തൂ​ങ്ങു​ന്ന​ ​നേ​താ​ക്ക​ൾ​ ​മാ​ത്ര​മു​ള്ള​ ​പാ​ർ​ട്ടി​​​യാ​യി​​​ ​തു​ട​രാ​തെ,​ ​സ​ജീ​വ​ ​രാ​ഷ്ട്രീ​യ​ത്തി​​​ലേ​ക്ക് ​കോ​ൺ​​​ഗ്ര​സി​​​ന് ​തി​​​രി​​​ച്ചു​വ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​അ​വ​ർ​ ​കാ​ണു​ന്നു.

ത​രൂ​ർ​ ​സ​മ്മേ​ള​നം​:​കോ​ട്ട​യ​ത്ത്
'​എ​'​ ​ഗ്രൂ​പ്പി​ൽ​ ​പോ​ര് ​ക​ന​ത്തു

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ശി​ത​രൂ​ർ​ ​വി​ഷ​യം​ ​ഒ​തു​ക്കി​ ​ത​ല​യൂ​രാ​ൻ​ ​സം​സ്ഥാ​ന​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​ശ്ര​മി​ക്കു​മ്പോ​ൾ,​ ​ത​രൂ​രി​നെ​ ​ഉ​ദ്ഘാ​ട​ക​നാ​ക്കി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​കോ​ട്ട​യം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​എ​ ​ഗ്രൂ​പ്പി​ൽ​ ​പോ​ര് ​രൂ​ക്ഷ​മാ​വു​ന്നു.
ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​വി​ശ്വ​സ്ത​നാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ചി​ന്റു​ ​കു​ര്യ​ൻ​ ​ജോ​യി​യാ​ണ് ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​സൂ​ത്ര​ധാ​ര​ൻ.​ ​എ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ജി​ല്ല​യി​ലെ​ ​പ്ര​മു​ഖ​നാ​യ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​അ​ടു​ത്ത​ ​അ​നു​യാ​യി​യും,​ ​കോ​ൺ​ഗ്ര​സ് ​കോ​ട്ട​യം​ ​മ​ണ്ഡ​ലം​ ​ഭാ​ര​വാ​ഹി​യു​മാ​യ​ ​രാ​ഹു​ൽ​ ​മ​റി​യ​പ്പ​ള്ളി​യാ​ണ്
എ​തി​ർ​പ്പു​മാ​യി​ ​രം​ഗ​ത്ത്.​ ​ത​രൂ​രി​നെ​ ​ഉ​ദ്ഘാ​ട​ക​നാ​ക്കി​യ​തി​ല​ല്ല,​തി​രു​വ​ഞ്ചൂ​ര​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ളു​മാ​യി​ ​ആ​ലോ​ചി​ക്കാ​തെ​ ​പ​രി​പാ​ടി​ ​തീ​രു​മാ​നി​ച്ച​തി​ലാ​ണ് ​പ്ര​തി​ഷേ​ധം.​ ​കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​ചി​ല​ ​സ്വ​കാ​ര്യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ത​രൂ​രി​നെ​ ​പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന് ​ഉ​റ​പ്പ് ​ന​ൽ​കി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​പ​ണം​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​മാ​ണ് ​പു​തി​യ​ ​വി​വാ​ദം.​ ​ത​രൂ​രി​നെ​ ​ക​രു​വാ​ക്കി​യു​ള്ള​ ​പ​ണ​പ്പി​രി​വി​നോ​ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സി​ലെ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന് ​എ​തി​ർ​പ്പു​ണ്ട്.​ ​സം​ഘ​ട​ന​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ട് ​പ​രി​ഹ​രി​ക്കാ​നാ​ണി​തെ​ന്നാ​ണ് ​മ​റു​പ​ക്ഷ​ത്തി​ന്റെ​ ​വാ​ദം.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​സ്വ​ന്തം​ ​ജി​ല്ല​യി​ൽ​ ​എ​ ​ഗ്രൂ​പ്പി​ലെപോ​ര് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തെ​യും​ ​അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു.

'

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASI THAROOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.