തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സുവർണ ജൂബിലി മെരിറ്റ് സ്കോളർഷിപ്പ്, ഡിസ്ട്രിക്ട് മെരിറ്റ് സ്കോളർഷിപ്പ്, സ്റ്റേറ്റ് മെരിറ്റ് സ്കോളർഷിപ്പ്, ഹിന്ദി സ്കോളർഷിപ്പ്, സംസ്കൃത സ്കോളർഷിപ്പ്, മുസ്ലിം/ നാടാർ സ്കോളർഷിപ്പ് ഫോർ ഗേൾസ്, മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് സ്കോളർഷിപ്പുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റ് രേഖകളും ജനുവരി 7നകം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓൺലൈൻ വഴി അപേക്ഷകൾ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15. www.dcescholarship.kerala.gov.inലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 9446096580, 9446780308, 0471-2306580.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |