തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളുടെ ശുചീകരണത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം. ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിച്ച് അണുവിമുക്തമാക്കും. ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് രൂപീകരിച്ച തദ്ദേശഭരണ സ്ഥാപന പ്രതിനിധി ചെയർമാനും, സ്കൂൾ പ്രിൻസിപ്പൽ കൺവീനറുമായ സമിതി ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
എസ്.എം.വി സ്കൂളിൽ രാവിലെ 9 ന് മന്ത്രി വി. ശിവൻകുട്ടിയും കോട്ടൺ ഹിൽ സ്കൂളിൽ രാവിലെ 8 ന് ഗതാഗത മന്ത്രി ആന്റണി രാജുവും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |