തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്ന പശ്ചാത്തലത്തിൽ യാത്രാ ക്രമീകരണങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി ഇന്ന് വൈകിട്ട് 5ന് ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ബസ് ഓൺ ഡിമാൻഡ് സർവീസ് യാഥാർത്ഥ്യമാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിലും തീരുമാനമെടുക്കും. കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ശുപാർശയുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |