പ്രവേശനം നാളെ വൈകിട്ട് 5 വരെ
തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ലഭിക്കാത്തവർക്കും ,അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കുമായുള്ള ആദ്യ സപ്ളിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
41,780 ഒഴിവുകളിലേക്കായി 95,611 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 93,967 അപേക്ഷകൾ സാധുതയുള്ളതായി പരിഗണിച്ചാണ് ലിസ്റ്റ് പുറത്തിറക്കിയത്. അലോട്ട്മെന്റ് ലഭിച്ചവർ നാളെ വൈകിട്ട് അഞ്ച് മണിക്കകം പ്രവേശനം തേടണം. ഇതിൽ ഇടം ലഭിക്കാതെ പോയവർക്കായി രണ്ടാം അലോട്ട്മെന്റ് 17ന് വിജ്ഞാപനം ചെയ്യും. 19 വരെ അപേക്ഷകൾ സ്വീകരിക്കും. 22, 23, 24 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും.
വർദ്ധിപ്പിച്ച സീറ്റുകളിലേക്കുള്ള സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് 5,6 തീയതികളിൽ അപേക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്ഫർ അലോട്ട്മെന്റ് 9ന് പ്രസിദ്ധീകരിക്കും. 9,10 തീയതികളിലായി ട്രാൻസ്ഫർ അഡ്മിഷൻ പൂർത്തിയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |