തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ വ്യക്തമായ തീരുമാനം എടുക്കാതെ സർക്കാർ അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കുന്നുവെന്ന് കേരള പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ. ഭിന്നശേഷി സംവരണം ബാധിക്കാത്ത ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ അദ്ധ്യാപക നിയമനം നീട്ടിക്കൊണ്ടു പോകുന്നത് വിദ്യാലയങ്ങളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുമെന്നും തസ്തിക നിർണ്ണയം 15നകം ആരംഭിക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി മണി കൊല്ലം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |