തിരുവനന്തപുരം: ഒന്നര വർഷത്തിനുശേഷം നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ എത്തുന്നത് 6,07,702 നവാഗതർ. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്കൂളിന്റെ പടികടന്നെത്തുന്നത്. കഴിഞ്ഞ വർഷത്തെ ഒന്നാം ക്ലാസുകാർ വീട്ടിലിരുന്നാണ് പഠിച്ചത്. ഈ വർഷം രണ്ടാം ക്ലാസിലെത്തിയ അവരും നവാഗതരുടെ പട്ടികയിലായി.
കഴിഞ്ഞവർഷം ഒന്നാംക്ലാസിൽ ചേർന്നത് 3,02,288 കുട്ടികൾ. ഈവർഷം ചേർന്നത് 3,05,414. സ്വകാര്യ സ്കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോൾ നവാഗതരുടെ എണ്ണം കൂടും. ഈ വർഷം ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ ആകെ 34,10,167 വിദ്യാർത്ഥികളാണ് സ്കൂളിൽ എത്തുക. പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിൽ ഈ വർഷം കുട്ടികളുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധനയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 28,482 വിദ്യാർത്ഥികൾ ഒന്നാംക്ലാസിൽ അധികമായി പ്രവേശനം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |