കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അക്രമിക്കപ്പെട്ട സംഭവത്തിൽ അഞ്ച് എസ്.ഡി.പി.ഐക്കാർ റിമാൻഡിൽ എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി പി.ടി.അഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു. റിമാൻഡ് ചെയ്യപ്പെട്ട പ്രതികളിൽ ആരും എസ്.ഡി.പി.ഐ പ്രവർത്തകർ ഇല്ല. ഡി.വൈ.എഫ്.ഐ, മുസ്ലിംലീഗ്, വെൽഫയർ പാർട്ടി പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിലെ സി.പി.എം ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പത്രസമ്മേളനത്തിൽ എസ്.ഡി.പി.ഐ ആവശ്യപ്പെട്ടിരുന്നതായും അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |