SignIn
Kerala Kaumudi Online
Friday, 29 March 2024 3.27 PM IST

ഫയൽ തീർപ്പാക്കലിന് ആക്ഷൻ പ്ളാൻ, തരംതിരിക്കൽ ഉടൻ തുടങ്ങും

p

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഫയലുകൾ കെട്ടിക്കിടക്കുന്ന സെക്രട്ടേറിയറ്റി​ൽ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന് ആക്ഷൻ പ്ളാൻ പ്രഖ്യാപിച്ചു.

എല്ലാ വകുപ്പുകളും ഈ മാസം 22ന് മുമ്പ്

ഫയലുകളുടെ തരംതിരിക്കൽ പൂർത്തിയാക്കി ഭരണ പരിഷ്കാര വകുപ്പിന് റിപ്പോർട്ട് നൽകണം. ചീഫ് സെക്രട്ടറിക്കാണ് ഉദ്യോഗസ്ഥ തലത്തിലെ പൊതുമേൽനോട്ടച്ചുമതല.

15ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സെപ്തംബർ 30 വരെയാണ് യജ്ഞം.

സീരിയൽ നമ്പർ, ഫയലിന്റെ പേര്, വിഷയം, എന്നുമുതൽ തീർപ്പാകാതെ കിടക്കുന്നു, കാരണം എന്നീ അഞ്ച് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കേണ്ടത്. കേസ് ഫയലുകളുടെ കണക്ക് പ്രത്യേകം സൂക്ഷിക്കണം. അച്ചടക്ക നടപടികളുടെ ഫയലുകളിൽ ചട്ടപ്രകാരമാവും നടപടികൾ.

രണ്ടാഴ്ചയിലൊരിക്കൽ സെക്രട്ടറി,​ വകുപ്പ്,​ ഓഫീസ് മേധാവി തലങ്ങളിലും മാസത്തിലൊരിക്കൽ ചീഫ് സെക്രട്ടറിയും പുരോഗതി വിലയിരുത്തും. മന്ത്രിമാർ മാസത്തിലൊരിക്കൽ വകുപ്പുതലത്തിലും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ജില്ലാതലത്തിലും അവലോകനം നടത്തണം. ഓരോ മാസവും മന്ത്രിസഭയും പുരോഗതി വിലയിരുത്തും. ഒക്ടടോബർ പത്തിനുള്ളിൽ വകുപ്പുതല പുരോഗതി റിപ്പോർട്ടും 15നുള്ളിൽ ഏകീകൃത റിപ്പോർട്ടും ഉദ്യോഗസ്ഥ - ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.

#ആക്ഷൻ പ്ളാൻ

ചുമതല മന്ത്രിമാർക്ക്

 വകുപ്പുതലത്തിൽ വകുപ്പ് മേധാവികളും ജില്ലാതലത്തിൽ ജില്ലാമേധാവികളും ആക്ഷൻ പ്ളാനും പ്രവർത്തന കലണ്ടറും തയ്യാറാക്കണം

വകുപ്പുതല ആക്ഷൻ പ്ളാനിന്റെ നേതൃത്വം അതത് മന്ത്രിമാർക്കായിരിക്കും

 ജില്ലാതല ആക്ഷൻ പ്ളാനിന്റെ ചുമതല ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കാണ്. ഒന്നിൽ കൂടുതൽ മന്ത്രിമാർക്ക് ചുമതലയുള്ള ജില്ലകളിൽ ഒരു മന്ത്രിക്കായിരിക്കും പ്രധാന ചുമതല

 ഓരോ ഓഫീസിലും ഫയൽ പരിശോധന വേഗത്തിലാക്കാനും പുരോഗതി പരിശോധിക്കാനും ഉദ്യോഗസ്ഥ സംഘം

 സംഘടനകളുടെ സഹകരണം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി ഭാരവാഹികളുടെ യോഗം വിളിക്കും

...........................................

1.98 ലക്ഷം:

2019ലെ കണക്കു പ്രകാരം

കെട്ടിക്കിടക്കുന്ന ഫയലുകൾ

68000:

2019ൽ നടത്തിയ

യജ്ഞത്തിൽ

തീർപ്പാക്കിയ ഫയൽ

3 ലക്ഷം:

ഇപ്പോൾ കെട്ടിക്കിടക്കുന്നതായി

കരുതുന്ന ഫയലുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SEC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.