തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷയും പ്രധാനമന്ത്രിയും പരിസ്ഥിതി സ്നേഹിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 104ാം ജന്മദിനത്തോട് അനുബന്ധിച്ച് നാളെ രാവിലെ പത്തിന് ഇന്ദിരാഭവനിൽ കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണവും എന്ന വിഷയത്തിൽ സെമിനാർ നടത്തും. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ അദ്ധ്യക്ഷൻ ഉമ്മൻ വി.ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |