തിരുവനന്തപുരം: ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ വച്ച് വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപകർക്കായി സെമിനാർ സംഘടിപ്പിച്ചു. കരിക്കുലം വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ ടി.വി.ഉദ്ഘാടനം ചെയ്തു. കൺസ്ട്രക്ഷൻ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജാൻസി മാത്യു മുഖ്യപ്രഭാഷണം നടത്തി.പഠന കാലയളവിൽതന്നെ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐ.ഐ.ഐ.സി.ലാബുകളിലും ,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൊഴിലിടങ്ങളിലും പരിശീലനത്തിന് അവസരമൊരുക്കാമെന്ന് ഡയറക്ടർ ഡോ. പ്രൊഫസർ ബി.സുനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |