കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ, 12-ാം പ്രതി തൃശൂർ മുകുന്ദപുരം സ്വദേശി സുധീഷ്, 13 -ാം പ്രതി മുകുന്ദപുരം സ്വദേശി ഉമേഷ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. കേസിന്റെ ആവശ്യത്തിനല്ലാതെ ഇവർ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുത്.
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്നാണ് കുറ്റമെന്നും ഇതു ജാമ്യം നൽകാവുന്ന വകുപ്പാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |