തിരുവനന്തപുരം: ശാർക്കര പൊങ്കാലയ്ക്ക് അടുപ്പുകൂട്ടാനായി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ നൽകിവരുന്ന സൗജന്യ ചുടുകല്ലിന്റെ വിതരണം നടന്നു. വിതരണോദ്ഘാടനം സി.വിഷ്ണു ഭക്തൻ കണ്ണൻ പോറ്റിക്ക് നൽകി നിർവഹിച്ചു. കഴിഞ്ഞ 30 വർഷമായി സി.വിഷ്ണുഭക്തൻ പൊങ്കാലയ്ക്ക് കല്ലുകൾ നൽകുന്നുണ്ട്. ആദ്യകാലഘട്ടങ്ങളിൽ അര ലോഡിൽ തുടങ്ങി ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച് ഇക്കുറി ആറ് ലോഡ് ചുടുകല്ലുകളാണ് നൽകിയത്. 13ന് നടക്കുന്ന ശാർക്കര പൊങ്കാലയ്ക്ക് പതിനായിരക്കണക്കിന് അടുപ്പുകളാണ് കൂട്ടുന്നത്.ശാർക്കര മീനഭരണിയുടെ ഭാഗമായി ഉത്സവനാളിൽ കഴിഞ്ഞ 17 വർഷമായി നടത്തിവരുന്ന വലിയകട മുതൽ ശാർക്കര വരെയുള്ള ദീപാലങ്കാരം ഇക്കുറിയും ഉണ്ടാകുമെന്ന് സി.വിഷ്ണുഭക്തൻ അറിയിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനു എസ്.പിള്ള,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സതീഷ് കുമാർ.വി, സെക്രട്ടറി അജയൻ ശാർക്കര, വ്യാസൻ, സിദ്ധാർത്ഥൻ പുതുക്കരി,അജയകുമാർ, സുരേഷ് ബാബു,ബാലചന്ദ്രൻ,കണ്ണൻ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: ശാർക്കര പൊങ്കാലയ്ക്ക് അടുപ്പുകൂട്ടാനായി ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ നൽകിവരുന്ന സൗജന്യ ചുടുകല്ലിന്റെ വിതരണോദ്ഘാടനം സി.വിഷ്ണു ഭക്തൻ കണ്ണൻ പോറ്റിക്ക് നൽകി നിർവഹിക്കുന്നു. അനു.എസ്.പിള്ള, സതീഷ് കുമാർ.വി, വ്യാസൻ, സിദ്ധാർത്ഥൻ പുതുക്കരി, അജയകുമാർ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |